HOME
DETAILS

'പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം'; സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ പിണറായിക്കെതിരെ കടുത്ത വിമർശനം

  
Web Desk
May 18, 2026 | 3:23 PM

opposition leadership should be stepped down severe criticism against pinarayi in cpm alappuzha district secretariat

ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ സിപിഎം നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയും വിമർശനവും പുകയുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അംഗങ്ങൾ രൂക്ഷമായ ഭാഷയിൽ വിമർശനമുന്നയിച്ചത്. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്ന വികാരമാണ് യോഗത്തിൽ ഭൂരിഭാഗം പേരും പങ്കുവെച്ചത്.

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിയോഗിച്ച പാർട്ടി തീരുമാനം തെറ്റായിപ്പോയെന്ന് യോഗത്തിൽ വിമർശനമുയർന്നു. അദ്ദേഹം ഈ പദവി എത്രയും വേഗം ഒഴിയണമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലെ പൊതുവികാരം.

ഗോവിന്ദനെതിരെ 'ബ്രാഞ്ച് സെക്രട്ടറി' പരാമർശം

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ശൈലിക്കെതിരെയും യോഗത്തിൽ കടുത്ത ആക്ഷേപമുയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് സംസാരിക്കുന്നതെന്നായിരുന്നു യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അടിയന്തരമായി തിരുത്തലുകൾ ഉണ്ടാകണമെന്നും, നിലവിലെ രീതികളുമായി മുന്നോട്ട് പോയാൽ കേരളത്തിൽ ഇനിയൊരിക്കലും പാർട്ടിക്ക് അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്നും അംഗങ്ങൾ മുന്നറിയിപ്പ് നൽകി.

ഉന്നയിക്കപ്പെട്ട പ്രധാന വിമർശനങ്ങൾ:

പാർട്ടിയെ ശക്തിപ്പെടുത്താൻ സംസ്ഥാന കമ്മിറ്റിയിൽ അഴിച്ചുപണി അത്യാവശ്യമാണ്. ഇതിനായി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിക്കണം എന്നും ആവശ്യവും യോ​ഗത്തിൽ ഉന്നയിച്ചു.

മുതിർന്ന നേതൃനിര തന്നെ നേരിട്ട് മത്സരരംഗത്തിറങ്ങണമെന്ന നിർദേശം പാർട്ടി അംഗീകരിച്ചില്ല. ഇത് തിരിച്ചടിയായതായും യോ​ഗം വിലയിരുത്തി.

താഴേത്തട്ടിലുള്ള സംഘടനാപരമായ വീഴ്ചകൾ പാർട്ടി പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കി. താഴേത്തട്ടിൽ നടന്നത് ആവേശം ചോർന്ന പ്രവർത്തനമാണ് എന്നും യോ​ഗത്തിൽ അം​ഗങ്ങൾ പറഞ്ഞു. താഴേത്തട്ടിലെ പ്രശ്നങ്ങളിൽ കൃത്യസമയത്ത് ഇടപെടുന്നതിൽ സംസ്ഥാന നേതൃത്വം പൂർണ്ണമായി പരാജയപ്പെട്ടു.

പാർട്ടിയിൽ വലിയ രീതിയിലുള്ള തിരുത്തൽ പ്രക്രിയകൾ ആവശ്യമാണെന്ന ശക്തമായ മുന്നറിയിപ്പാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം നൽകുന്നത്.

 

Severe criticism was raised against Kerala Chief Minister Pinarayi Vijayan and CPI(M) State Secretary M.V. Govindan during the CPI(M) Alappuzha District Secretariat meeting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  4 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  4 days ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  4 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  4 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  4 days ago
No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  4 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  4 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  4 days ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  4 days ago