HOME
DETAILS

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

  
Web Desk
May 19, 2026 | 6:30 AM

m swaraj says the assessment blaming former chief minister pinarayi vijayan for election defeat is not correct

മലപ്പുറം: തെരഞ്ഞെടുപ്പ് പരാജയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തുന്ന വിലയിരുത്തൽ ശരിയല്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. വ്യക്തികളിലേക്ക് വിമർശനം ചുരുങ്ങരുതെന്നും യഥാർത്ഥ ബോധമില്ലാത്ത വിലയിരുത്തലുകൾ കമ്മ്യൂണിസ്റ്റുകാരെ ബാധിക്കില്ലെന്നും സ്വരാജ് പറഞ്ഞു. പ്രതിപക്ഷ നേതാവായി ഒരാൾ മാത്രമേ പാർട്ടിയുടെ മനസിലുണ്ടായിരുന്നുള്ളൂവെന്നും സ്വരാജ് പ്രതികരിച്ചു.

'തെരഞ്ഞെടുപ്പ് വിലയിരുത്തലുകൾ പുരോഗമിക്കുകയാണ്. സമഗ്രമായ ചർച്ചകൾ എല്ലായിടത്തും നടക്കുന്നുണ്ട്. യോഗം ചേരുന്നത് വിമർശനങ്ങൾക്കും ശരിയായ വിലയിരുത്തലുകൾക്കും പുതിയ നിർദേശങ്ങൾക്കും വേണ്ടിയാണ്. യോഗങ്ങളിലെ വിമർശനം അരുതാത്തതൊന്നും ഉണ്ടായിയെന്ന് കരുതേണ്ടതില്ല. വിമർശനം കമ്യൂണിസ്റ്റുകാർ ഉയർത്തിപ്പിടിക്കേണ്ട മുഖമുദ്രയാണ്'. സ്വരാജ് വ്യക്തമാക്കി.

'പൊട്ടും പൊടിയുമൊക്കെയാണ് പുറത്ത് വരുന്നത്. വാർത്തകളെ ഗൌരവത്തിൽ കാണുന്നില്ല. ആഴത്തിലുള്ള പരിശോധനയും തുറന്ന ചർച്ചയുമാണ് പാർട്ടി ആലോചിക്കുന്നത്. ഏതെങ്കിലും വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയപരാജയങ്ങൾ. അത്തരം വിലയിരുത്തലുകൾ ശരിയല്ല. കൂട്ടായ പ്രവർത്തനത്തിൻറെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്'. സ്വരാജ് പറഞ്ഞു.

പരാജയം നേരിടുമ്പോഴെല്ലാം ആരുടെയെങ്കിലും ഒരാളുടെ മേൽ പഴിചാരുന്നതാണ് യുഡിഎഫ് സ്വഭാവം. എന്നാൽ, ഞങ്ങൾ അങ്ങനെയല്ല. കൂട്ടായ പ്രവർത്തനത്തിൻറെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. പരാജയത്തെ കൂട്ടായി ധീരമായി നേരിടും.' പുതിയ സർക്കാരിൻറെ തുടക്കത്തിൽ തന്നെ ശാപവാക്കുകൾ പറഞ്ഞ് സ്വാഗതം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്രിയാത്മ പ്രതിപക്ഷമായി തുടരുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ജില്ലാ അവലോകന യോഗങ്ങളില്‍ സിപിഎം നേതൃത്വത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. തമ്പ്രാക്കന്മാര്‍, അടിയാന്മാര്‍ നിലപാടാണ് പാര്‍ട്ടിയിലെന്ന് കാസര്‍കോഡ് ജില്ലാ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. 

നേരത്തെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിലും, കൊല്ലം ജില്ലാ കമ്മിറ്റിയിലും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും അതിരൂക്ഷ വിമര്‍ശനമാണ് പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ ഉയര്‍ന്നത്. ഭരണ-പാര്‍ട്ടി നേതൃത്വങ്ങളുടെ പോരായ്മകളാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് വിമര്‍ശനം. എംവി ഗോവിന്ദന്റെ വാര്‍ത്താ സമ്മേളനങ്ങളും, പിണറായി വിജയന്റെ ശൈലിയും പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റി. ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് എംവി ഗോവിന്ദന്‍ പെരുമാറുന്നതെന്നും വിമര്‍ശനമുയര്‍ന്നു.

cpm leader M Swaraj said that the assessment blaming former chief minister Pinarayi Vijayan for the election defeat is not correct.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  7 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  7 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  7 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  7 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  7 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  7 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  7 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  7 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  7 days ago


No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  8 days ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  8 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  8 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  8 days ago