HOME
DETAILS

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

  
Web Desk
May 19, 2026 | 7:08 AM

search underway for the miscreants who wrote jai shri ram in front of a muslim mosque in howrah district

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ച അക്രമികള്‍ക്കായി തിരച്ചില്‍. ഉലുബേരിയ ടൗണിലെ പള്ളിയില്‍ മെയ് 17നാണ് സംഭവമുണ്ടായത്. സുബ്ഹി നമസ്‌കാരത്തിനായി പള്ളിയില്‍ എത്തിയ വിശ്വാസികളാണ് ഗേറ്റിന് മുന്നില്‍ എഴുത്ത് കണ്ടത്. ഉടന്‍ തന്നെ പൊലിസില്‍ വിവരമറിയിക്കുകയും ചെയ്തു. 

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാവി നിറം ഉപയോഗിച്ചാണ് ജയ് ശ്രീ റാം എന്നെഴുതിയത്. സമീപത്തായി താമര ചിഹ്നവും വരച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്.

അക്രമികള്‍ മദ്യലഹരിയിലായിരിക്കാമെന്നാണ് പൊലിസിന്റെ ന്യായം. സംഭവത്തില്‍ ഇതുവരെ പരാതികളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സിസിടിവി പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്,' സബ് ഡിവിഷന്‍ പൊലിസ് ഓഫീസര്‍ ജാദവ് ശുഭം പറഞ്ഞു.

അതേസമയം ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്. ഈദ് അൽ-അദ്ഹയ്ക്ക് (ബലിപെരുന്നാൾ) ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കന്നുകാലി കശാപ്പിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സർക്കാർ നടപടി വിവാദമായിരുന്നു. പശുക്കൾ, കാളകൾ, എരുമകൾ എന്നിവയെ കശാപ്പ് ചെയ്യുന്നതിന് ഔദ്യോഗിക സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയും പൊതുസ്ഥലങ്ങളിലെ കശാപ്പ് നിരോധിച്ചും ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള ഈ നീക്കം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ:

സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം.  പശുക്കൾ, കാളകൾ, എരുമകൾ, പശുക്കിടാക്കൾ എന്നിവയെ 'കശാപ്പിന് യോഗ്യമാണ്' എന്ന ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിക്കാതെ കൊല്ലാൻ പാടില്ല. കന്നുകാലികൾക്ക് 14 വയസ്സിന് മുകളിൽ പ്രായമുണ്ടാകണം. പ്രായം, പരിക്ക്, വൈകല്യം അല്ലെങ്കിൽ ഭേദമാക്കാനാവാത്ത രോഗങ്ങൾ എന്നിവ കാരണം പ്രജനനത്തിനോ ജോലിക്കോ യോഗ്യമല്ലാത്ത മൃഗങ്ങളെ മാത്രമേ കശാപ്പ് ചെയ്യാൻ അനുവദിക്കൂ. ഏതെങ്കിലും തുറന്ന പൊതുസ്ഥലത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് കർശനമായി നിരോധിച്ചു. മുനിസിപ്പൽ കശാപ്പുശാലകളിലോ തദ്ദേശ ഭരണകൂടം അംഗീകരിച്ച നിശ്ചിത കേന്ദ്രങ്ങളിലോ മാത്രമേ കശാപ്പ് അനുവദിക്കൂ. 1950-ലെ പശ്ചിമ ബംഗാൾ മൃഗ കശാപ്പ് നിയന്ത്രണ നിയമപ്രകാരം നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവോ 1,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാം.

ബലിപെരുന്നാളിന് തൊട്ടുമുമ്പ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് മുസ്ലീം സമുദായത്തെയും കന്നുകാലി വ്യാപാരികളെയും ലക്ഷ്യം വെച്ചുള്ളതാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു. ഇത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും പരമ്പരാഗത ഖുർബാനി ആചാരങ്ങളെ തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടി. 

search underway for the miscreants who wrote “jai shri ram” in front of a muslim mosque in Howrah district.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  4 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  4 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  4 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  4 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  4 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  4 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  4 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  4 days ago