HOME
DETAILS

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഓട്ടോ-ടാക്സി പണിമുടക്ക് 

  
May 19, 2026 | 11:13 AM

delhi-auto-taxi-strike-fuel-price-hike-three-days

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ മൂന്നു ദിവസം പണിമുടക്കിലേക്ക്. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മെയ് 21 മുതല്‍ 23 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡല്‍ഹി എന്‍.സി.ആര്‍ മേഖലയിലെ ടാക്സി നിരക്കുകളില്‍ കഴിഞ്ഞ 15 വര്‍ഷമായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇന്‍ഷുറന്‍സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് എന്നിവയ്ക്കുള്ള ചെലവുകളും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഡ്രൈവര്‍മാരുടെ വരുമാനത്തെ വീണ്ടും കുറയ്ക്കുന്നു.

ഒല, ഊബര്‍, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത കമ്പനികള്‍ തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തിനിടയിലും പഴയ നിരക്കില്‍ തന്നെ യാത്രാ ചാര്‍ജ് ഈടാക്കേണ്ടിവരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നതായി സംഘടനകള്‍ ചൂണ്ടിക്കാട്ടി.

സി.എന്‍.ജി, പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് കാരണം സാധാരണ ഡ്രൈവര്‍മാര്‍ കുടുംബച്ചെലവ് പോലും നടത്താന്‍ ബുദ്ധിമുട്ടുകയാണെന്ന്'ചാലക് ശക്തി യൂണിയന്‍'വൈസ് പ്രസിഡന്റ് അനുജ് കുമാര്‍ പറഞ്ഞു.

അതിനാല്‍ ഡല്‍ഹിയിലെ മറ്റ് സംഘടനകളുമായി ഏകോപിപ്പിച്ച് 'ചാലക് ശക്തി യൂണിയന്‍' മെയ് 21, 22, 23 തീയതികളില്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. പണിമുടക്കിനിടെ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന് ഡ്രൈവര്‍മാരോട് സംഘടനകള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് എൽ.ഡി.എഫിന്റെയോ സി.പി.എമ്മിന്റെയോ അവസാനമായി ആരും കാണേണ്ട, തങ്ങൾ ശക്തമായി തിരിച്ചുവരും; പിണറായി വിജയൻ

Kerala
  •  27 minutes ago
No Image

ഖത്തറിലെ കണക്കുതീർക്കാൻ ഡാലിച്ചിന്റെ പടയൊരുക്കം; കപ്പലിൽ മോഡ്രിച്ചും പെരിസിച്ചും; ക്രൊയേഷ്യൻ സ്ക്വാഡ് റെഡി!

Cricket
  •  42 minutes ago
No Image

ചെന്നിത്തലയ്ക്ക് 'പമ്പ', കെ മുരളീധരന് 'സാനഡു', സണ്ണി ജോസഫിന് 'അശോക'; മന്ത്രിമന്ദിരങ്ങള്‍ അനുവദിച്ചു

Kerala
  •  an hour ago
No Image

ചെന്നൈ പുറത്തായിട്ടില്ല! പ്ലേഓഫ് മോഹങ്ങള്‍ സജീവം; മഞ്ഞപ്പടയ്ക്ക് മുന്നിലുള്ള വഴി ഇങ്ങനെ

Cricket
  •  an hour ago
No Image

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും, ജനശതാബ്ദിക്ക് ആലുവയിലും സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  an hour ago
No Image

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 14 കിലോ കഞ്ചാവ് പിടികൂടി

Kerala
  •  an hour ago
No Image

ഇറാന്റെ ആക്രമണത്തിനെതിരായ ഗൾഫ് രാജ്യങ്ങളുടെ നിലപാട് നിഷ്‌ക്രിയത്വത്തേക്കാൾ അപകടകരമെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  an hour ago
No Image

ഹജർ പർവതനിരകൾക്കിടയിലൂടെ ഒരു യാത്ര; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ യാത്രാനുഭവം പങ്കിട്ട് മാധ്യമങ്ങൾ

uae
  •  an hour ago
No Image

പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക് 

International
  •  2 hours ago
No Image

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി ട്രംപ്; പിന്നാലെ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്

uae
  •  2 hours ago