HOME
DETAILS

ഹജ്ജ് പെര്‍മിറ്റുകള്‍ തവക്കല്‍നാ ആപ്പ് വഴി ലഭ്യമാകും; മലയാളം ഉള്‍പ്പെടെ 19 ഭാഷകൾ | Tawakkalna App

  
May 20, 2026 | 1:16 AM

Tawakkalna App enables display of Hajj permits

റിയാദ്: ഇത്തവണത്തെ ഹജ്ജ് (Hajj 2026) തീര്‍ഥാടകര്‍ക്കുള്ള പെര്‍മിറ്റുകള്‍ തവക്കല്‍നാ (Tawakkalna) ആപ്പ് വഴി ലഭ്യമാക്കിത്തുടങ്ങി. തീര്‍ഥാടകര്‍ക്ക് പെര്‍മിറ്റുകള്‍ എളുപ്പത്തില്‍ പരിശോധിക്കാനും ഡിജിറ്റല്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സൗദി ഭരണകൂടത്തിന്റെ ഈ നടപടി.

തീര്‍ഥാടകര്‍ക്ക് പുറമെ 2026ലെ ഹജ്ജ് സീസണില്‍ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍, മക്കയിലെ താമസക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. മക്കയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കുമുള്ള പ്രവേശനം ക്രമീകരിക്കുന്നതിനും സുഗമമാക്കുന്നതിനുമാണ് ആപ്പ് വഴി പെര്‍മിറ്റുകള്‍ ലഭ്യമാക്കുന്നത്.

തീര്‍ഥാടകരുടെ പെര്‍മിറ്റുകള്‍, മക്കയിലെ ജീവനക്കാര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ്, പുണ്യസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രത്യേക അനുമതിപത്രം, ഗാര്‍ഹിക-സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കുള്ള പെര്‍മിറ്റുകള്‍, വോളന്റിയര്‍മാര്‍ക്കുള്ള അനുമതി, വാഹന പെര്‍മിറ്റുകള്‍ തുടങ്ങിയവയെല്ലാം തവക്കല്‍നാ ആപ്പിലൂടെ പരിശോധിക്കാന്‍ സാധിക്കും.

വിവിധ രാജ്യക്കാരായ തീര്‍ഥാടകര്‍ക്കും താമസക്കാര്‍ക്കുമായി മലയാളം ഉള്‍പ്പെടെ 19 ഭാഷകളില്‍ തവക്കല്‍നാ ആപ്പ് ലഭ്യമാണ്. മുന്നൂറ്റമ്പതിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് പേഴ്സണല്‍, ഹെല്‍ത്ത്, എജ്യുക്കേഷന്‍, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ 1300-ലധികം സേവനങ്ങളാണ് ഈ ആപ്പിലൂടെ നിലവില്‍ നല്‍കുന്നത്.

3.6 കോടിയിലധികം ഉപയോക്താക്കളുള്ള തവക്കല്‍നാ ആപ്പ് ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ, ആപ്പ് ഗാലറി, ഗാലക്സി സ്റ്റോര്‍ എന്നിവയിലൂടെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

English summary : The Saudi Arabia national integrated Tawakkalna application has enabled pilgrims to view Hajj permits through the app, allowing beneficiaries to access permits easily during the Hajj season and facilitating the spiritual journey of pilgrims while enhancing the efficiency of the digital services provided to them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  3 days ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  3 days ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  3 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  3 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  3 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  3 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  3 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  3 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  3 days ago