HOME
DETAILS

അന്ധവിശ്വാസങ്ങളെ കാറ്റില്‍പ്പറത്തി 'മന്‍മോഹന്‍ ബംഗ്ലാവിലേക്ക്' ഒ.ജെ ജനീഷ്; പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികളായി

  
May 20, 2026 | 3:48 AM

shattering myths Youngest Minister OJ Janeesh moves into Manmohan Bungalow as Kerala Ministers quarters allotted

 

തിരുവനന്തപുരം: രാഷ്ട്രീയകേന്ദ്രങ്ങളില്‍ എക്കാലത്തും ചര്‍ച്ചയാകാറുള്ള ഔദ്യോഗിക വസതിയായ 'മന്‍മോഹന്‍ ബംഗ്ലാവ്' ഇക്കുറി വി.ഡി സതീശന്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ ഒ.ജെ ജനീഷിന്. ഇവിടെ താമസിക്കുന്നവര്‍ക്ക് പിന്നീട് രാഷ്ട്രീയ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് യുവമന്ത്രിയുടെ ഈ തീരുമാനം.

തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ പണികഴിപ്പിച്ച മന്‍മോഹന്‍ ബംഗ്ലാവിന് ചരിത്രത്തില്‍ വലിയ സ്ഥാനമാണുള്ളത്. ജനാധിപത്യ സര്‍ക്കാരുകളുടെ കാലത്ത് ഇത് മന്ത്രി മന്ദിരമായി മാറുകയായിരുന്നു. 

വിവാദങ്ങളും ചരിത്രവും

2006ലെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് ഈ മന്ദിരത്തെച്ചൊല്ലി വിവാദങ്ങള്‍ പുകഞ്ഞു തുടങ്ങിയത്. തുടക്കം അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ വാസ്തുദോഷം മാറ്റാനെന്ന പേരില്‍ ലക്ഷങ്ങള്‍ മുടക്കി കെട്ടിടം മോടി പിടിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് അദ്ദേഹം ഈ വസതി ഒഴിഞ്ഞു.

കോടിയേരിക്ക് ശേഷം ഇവിടെ താമസിച്ച ടി.യു കുരുവിളയ്ക്ക് ഭൂമിയിടപാട് വിവാദത്തില്‍പ്പെട്ട് രാജിവയ്‌ക്കേണ്ടി വന്നു. തുടര്‍ന്നു വന്ന മോന്‍സ് ജോസഫിന്, പി.ജെ ജോസഫ് തിരിച്ചെത്തിയതോടെ മന്ത്രിസ്ഥാനവും വസതിയും ഒഴിയേണ്ടി വന്നു.
എന്നാല്‍ ഈ 'ശാപക്കഥകള്‍' വെറും ഭാവനയാണെന്ന് തെളിയിച്ചവരുമുണ്ട്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആര്യാടന്‍ മുഹമ്മദും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡോ. ടി.എം തോമസ് ഐസകും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയത് ഇവിടെ താമസിച്ചായിരുന്നു. ഏറ്റവും ഒടുവില്‍ ആന്റണി രാജുവാണ് ഈ ബംഗ്ലാവിലുണ്ടായിരുന്നത്. ഇവിടെ നിന്നും ഒഴിഞ്ഞ പലരും പിന്നീട് വന്‍ ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.

മന്ത്രിമാരും വസതികളും

വി.ഡി സതീശന്‍ (മുഖ്യമന്ത്രി)- ക്ലിഫ് ഹൗസ്

പി.കെ കുഞ്ഞാലിക്കുട്ടി -ലൈന്‍ട്രസ്റ്റ്

മേശ് ചെന്നിത്തല- പമ്പ

മോന്‍സ് ജോസഫ്- പെരിയാര്‍

ഷിബു ബേബി ജോണ്‍- എസ്സെന്‍ഡേന്‍

സി.പി ജോണ്‍- റോസ് ഹൗസ് 

സണ്ണി ജോസഫ്-അശോക

കെ. മുരളീധരന്‍ -സാനഡു

എ.പി അനില്‍ കുമാര്‍- കാവേരി

എന്‍. ഷംസുദീന്‍- നെസ്റ്റ്

കെ.എം ഷാജി- പൗര്‍ണമി

പി.സി വിഷ്ണുനാഥ്- നിള

എം. ലിജു-അജന്ത

റോജി എം. ജോണ്‍-ഗ്രേസ്

ടി. സിദ്ദീഖ് -ഗംഗ

പി.കെ ബഷീര്‍-ഉഷസ്

ഇ. അബ്ദുല്‍ ഗഫൂര്‍-കവടിയാര്‍ ഹൗസ്

കെ.എ തുളസി-പ്രശാന്ത്

ബിന്ദു കൃഷ്ണ-തൈക്കാട് ഹൗസ്

ഒ.ജെ ജനീഷ്- മന്‍മോഹന്‍ ബംഗ്ലാവ്

 

Minister O.J. Janeesh has chosen the historically significant yet myth-ridden 'Manmohan Bungalow' as his official residence, defying long-standing political superstitions as the new Kerala cabinet gets their official quarters allotted.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര സംഭാവനക്കൊള്ള; അന്വേഷണം തുടരുന്നതിനിടെ ജീവനക്കാരുടെ കൂട്ടരാജി

National
  •  a day ago
No Image

പ്രണയപ്പക: നവവധുവിനെ വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ച് 18 കാരനായ മുന്‍കാമുകന്‍

Kerala
  •  a day ago
No Image

സ്‌പെയിനില്‍ കാട്ടുതീ: 12 പേര്‍ക്ക് ദാരുണാന്ത്യം

International
  •  a day ago
No Image

രാമക്ഷേത്ര കാണിക്ക മോഷണം: കൊള്ളപ്പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചു; 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പൊലിസ്

National
  •  a day ago
No Image

12 ശതമാനത്തിലധികം ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ക്ക് കര്‍ശന നിയന്ത്രണം; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

National
  •  a day ago
No Image

ദുരന്തത്തിന് ശേഷം ആദ്യമായി വിജയ് കരൂരില്‍; മരിച്ചവരുടെ കുടുംബത്തിലെ 32 പേര്‍ക്ക് സര്‍ക്കാര്‍ ജോലി ഉത്തരവ് കൈമാറും

National
  •  a day ago
No Image

'ഭക്ഷണത്തിന് എരിവും എണ്ണയും അധികം, ചിക്കനും പാസ്തയും വേണം, ഞാന്‍ പാചകം ചെയ്‌തോളാം'; തിഹാര്‍ ജയിലിലെ യു.എസ് പൗരന്‍ കോടതിയില്‍

National
  •  a day ago
No Image

സ്‌കൂളുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; പുതിയ സര്‍ക്കുലര്‍ ഇറക്കി വിജയ് സര്‍ക്കാര്‍

National
  •  a day ago
No Image

'എന്നെ നിശ്ശബ്ദയാക്കണമെങ്കില്‍ കൊല്ലേണ്ടിവരും'; ബി.ജെ.പിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മമത ബാനര്‍ജി

National
  •  a day ago
No Image

കുറഞ്ഞതൊക്കെ കൂടുകയാണോ? സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്

Business
  •  a day ago

No Image

മുറിവ് തുന്നാന്‍ നല്‍കിയ അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്‌കാഘാതം; ചികിത്സാപ്പിഴവെന്ന് പരാതി, ഡോക്ടര്‍ക്കെതിരേ കേസ്

Kerala
  •  a day ago
No Image

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 391 ഗ്രാം എംഡിഎംഎയുമായി പ്രമുഖ ബോഡി ബില്‍ഡര്‍ പിടിയില്‍

Kerala
  •  a day ago
No Image

ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു; രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഓഗസ്റ്റ് 13 വരെ പ്രവർത്തിക്കും; പ്രവാസി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

qatar
  •  a day ago
No Image

പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ കുടിവെള്ളത്തില്‍ ഇകോളി ബാക്ടീരിയ; രണ്ടാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് പിഡബ്ല്യുഡി

Kerala
  •  a day ago