ജില്ലയില്‍ വിപുലമായ ശ്രീനാരായണ ഗുരു ജയന്തി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു
കൊച്ചി : ഇരിങ്ങോള്‍ 2674-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 162-ാമത് ജയന്തിയാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ നടത്തി. അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നത്തുനാട് യൂനിയന്‍ സെക്രട്ടറി എ.ബി ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് ഇ.എസ് രാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബ്രഹ്മണ്യന്‍, വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍, കമ്മിറ്റി മെമ്പര്‍ കെ രാജേഷ് എന്നിവര്‍ സംസാരിച്ചു.
സൗത്ത് വെങ്ങോല അറയ്ക്കപ്പടി എസ്.എന്‍.ഡി.പി യോഗം 887-ാം നമ്പര്‍ ശാഖയുടെ നേൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 162-ാമത് ജയന്തിയാഘോഷങ്ങള്‍ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചു. കുന്നത്തുനാട് എസ്.എന്‍.ഡി.പി യൂനിയന്‍ വൈസ് പ്രസിഡന്റ് എം.എ രാജു ഉദ്ഘാടനം നിര്‍വഹിച്ചു.
ശാഖ പ്രസിഡന്റ് കെ.എന്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ശാഖ വൈസ് പ്രസിഡന്റ് കെ.ബി അനില്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. യൂനിയന്‍ കമ്മിറ്റിയംഗം വിദ്യാഭ്യാസ സഹായവിതരണം നടത്തി. ശാഖ സെക്രട്ടറി കെ.കെ അനില്‍, ഒ.എസ് ബാലകൃഷ്ണന്‍, ലളിത ശശിധരന്‍, ബിജി ഷാജി, കെ.കെ അനീഷ്, കെ.എ ബാലകൃഷ്ണന്‍, മാസ്റ്റര്‍ അനന്ദു സജീവ്, പി.എന്‍ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ശ്രീനാരായണ ഗുരുദേവന്റെ 162-ാം ജയന്തിയാഘോഷങ്ങളുടെ ഭാഗമായി എസ്.എന്‍.ഡി.പി 4278-ാം നമ്പര്‍ കൂവപ്പടി ശാഖയുടെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വാഹനജാഥയും ഇന്നലെ എളമ്പകപ്പിള്ളി ക്ഷേത്ര പരിസരത്ത് നിന്നും വര്‍ണശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചു. കെ.കെ കര്‍ണ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നത്തുനാട് എസ്.എന്‍.ഡി.പി യൂനിയന്‍ കൗണ്‍സിലര്‍ കെ.എന്‍ മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. എ.വി മനോജ്, ശിവരാജന്‍, ബിജു ഉണ്ണി, സുമതി ശശി, ലിപിന്‍ മോഹന്‍ എന്നിവര്‍ സംസാരിച്ചു.
കൊച്ചി എസ്.എന്‍.ഡി.പി യോഗം 219 പുതുപ്പള്ളിപ്രം ശാഖയുടെ ചതയദിനാഘോഷത്തിന് അഡ്മിനിസ്‌ട്രേറ്റര്‍ കെ പി ശിവദാസ് പതാക ഉയര്‍ത്തി. വനിതാ സംഘം ശാഖാ സെക്രട്ടറി മോഹിനി രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സുമ ഷാജി, കമ്മിറ്റി അംഗങ്ങളായ പൊന്നമ്മ, മല്ലിക, കെ.ടി സുരേഷ് എന്നിവര്‍ പങ്കെടുത്തു. പുരുഷന്‍ ശാന്തിയുടെ നേതൃത്വത്തില്‍ ഗുരുപൂജ നടന്നു.എസ്.എന്‍.ഡി.പി യോഗം 2660 പൊന്നാരിമംഗലം ശാഖയും പൊന്നാരിമംഗലം ശ്രീനാരായണ സേവാ സംഘവും സംയുക്തമായി ചതയദിനം ആഘോഷിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി ശിവദാസ് പതാക ഉയര്‍ത്തി. ചതയഘോഷയാത്രയും നടന്നു. കെ.പി ശിവദാസ്, സേവാ സംഘം നേതാക്കളായ വി.ഡി രാജേഷ്, ഷിജു നാണപ്പന്‍, ശിവാത്മജന്‍, എ.ആര്‍ രമേശ്, എം.വി നടേശന്‍, വിജു, ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.
വനിതാ സംഘം നേതാക്കളായ അമ്പിളി ശിവന്‍, പ്രഭാ വിജയന്‍, ശോഭ നടേശന്‍, ശോഭ സാലന്‍, നിമി രമേശ്, വസന്ത ജോഷി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുറവൂര്‍ എസ്.എന്‍.ഡി.പി ശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടന്നു.രാവിലെ ഗുരുദേവമണ്ഡപത്തില്‍ ഗുരുപൂജയും ശോഭായാത്ര. പൊതുസമ്മേളനം തുടങ്ങിയവ നടന്നു. തലക്കോട്ട പറമ്പിലമ്മ ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര കനാല്‍ കവല ചുറ്റി ശാഖാ അങ്കണത്തില്‍ എത്തിചേര്‍ന്നു, മഞ്ഞതൊപ്പിയും കുടയും ടാബ്ലോയും ശോഭായാത്രയ്ക്ക് ശോഭ കൂട്ടി.
പറവൂരില്‍ 162 മത് ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എന്‍.ഡി.പി യൂനിയന്റെ ആഭിമുഖ്യത്തില്‍ ജയന്തി സാംസ്‌ക്കാരിക ഘോഷയാത്രയും സമ്മേളനവും നടത്തി.യൂണിയന് കീഴിലുള്ള വിവിധ ശാഖകളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പറവൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കേന്ദ്രീകരിച്ചു മൂന്നുമണിയോടെ ഘോഷയാത്ര ആരംഭിച്ചു.കെ എം കെ കവല,പുല്ലംകുളം,ചേന്ദമംഗലം കവല,കച്ചേരിപ്പടി വഴി മൂന്നുമണിക്കൂര്‍ കൊണ്ടാണ് ഘോഷയാത്ര സമ്മേളനവേദിയായ എസ്.എന്‍.ഡി.പി യൂനിയന്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചത്.താളമേളങ്ങളും പൂക്കാവടികളും,നിശ്ചലദൃശ്യങ്ങളും തെയ്യം തുടങ്ങിയ കലാരൂപങ്ങളും ഘോഷയാത്രയെ വര്ണാഭമാക്കി.
കെടാമംഗലം 165 നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച പുലികളിയും അരുവിപ്പുറം പ്രതിഷ്ഠയെ ആസ്പദമാക്കി തയാറാക്കിയ ടാബ്ലോ ജനശ്രദ്ധയാകര്‍ഷിച്ചു. ഘോഷയാത്ര വീക്ഷിക്കുന്നതിനു റോഡിനിരുവശവും വളരെ നേരത്തെതന്നെ ആളുകള്‍ സ്ഥാനം പിടിച്ചിരുന്നു.സമാപനസമ്മേളനം യൂണിയന്‍ പ്രസിഡന്റ് സി എന്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കേരള ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.കേന്ദ്രവനിതാസംഘം വൈസ് പ്രസിഡന്റ് ഇ.എസ് ഷീബടീച്ചര്‍ ജയന്തി സന്ദേശം നല്‍കി .യോഗം ഇന്‍സ്‌പെക്റ്റിങ് ഓഫീസര്‍ എം ബി ബിനു,യോഗം ബോര്‍ഡ് മെമ്പര്‍ പി.എസ് ജയരാജ്,യൂനിയന്‍ കൗണ്‍സിലര്‍മാരായ കെ ബി സുഭാഷ്,വി എന്‍ നാഗേഷ്,ഡി പ്രസന്നകുമാര്‍,വനിതാസംഘ പ്രസിഡന്റ് ജയശ്രീ ടീച്ചര്‍,യൂത്ത്മൂവ്‌മെന്റ് യൂനിയന്‍ ചെയര്‍മാന്‍ പ്രവീണ്‍ തങ്കപ്പന്‍,യനിയന്‍ വൈസ് പ്രസിഡന്റ് ഷൈജു മനക്കപ്പടി തുടങ്ങിയവര്‍ സംസാരിച്ചു.
പറവൂര്‍: ചേന്ദമംഗലം പാലാതുരുത്ത് ഗുരുദേവ സംഘമിത്രയുടെ ആഭിമുഖ്യത്തില്‍ നടന്ന ചതയദിനാഘോഷം അഡ്വ. വി.ഡി സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സംഘമിത്ര ചെയര്‍മാന്‍ എം.എ പുഷ്പാംഗദന്‍ അധ്യക്ഷനായി. ശ്രീമദ് ശിവസ്വരൂപാനന്ദ സ്വാമികള്‍, എം.എം പവിത്രന്‍, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ.എം ഇസ്മയില്‍, എ.വി സത്യാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗുരുദേവ മണ്ഡപത്തില്‍ ഉപവാസ പ്രാര്‍ഥനയും സമാധി പ്രാര്‍ഥനയും അന്നദാനവും നടന്നു.
ആലുവ: ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് നടന്ന ഘോഷയാത്ര ആലുവയെ പീതസാഗരമാക്കി. ഘോഷയാത്രയോടനുബന്ധിച്ച് നഗരം അലങ്കരിച്ചിരുന്നു. റോഡുകളിലും കവലകളിലും പീതപതാകകളും തോരണങ്ങളും നേരത്തേ തന്നെ തയ്യാറാക്കിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് ആശ്രമ കവാടത്തില്‍ നിന്ന് ഘോഷയാത്ര ആരംഭിച്ചത്. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എന്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. 61 ശാഖകളില്‍ നിന്ന് ആയിരകണക്കിന് ശ്രീനാരായണീയര്‍ ഘോഷയാത്രയില്‍ അണിനിരന്നു.
നാടന്‍ കലാരൂപങ്ങള്‍, മലബാര്‍ തെയ്യങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവ ഘോഷയാത്രക്ക് മിഴിവേകി. ഘോഷയാത്ര നഗരം ചുറ്റി ആശ്രമത്തില്‍ സമാപിച്ച ശേഷം ജയന്തി മഹാസമ്മേളനം ആരംഭിച്ചു. യോഗം പ്രസിഡന്റ് ഡോ: എം.എന്‍.സോമന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ കണ്‍വീനര്‍ പി.ഡി ശ്യാംദാസ് അധ്യക്ഷത വഹിച്ചു.
ആശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. അന്‍ വര്‍ സാദത്ത് എം.എല്‍.എ മുഖ്യ പ്രഭാഷണം നിര്‍ വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സന്‍ ലിസി എബ്രഹാം, ശ്രീനാരായണ സുഹൃദ്‌സമിതി വൈസ് പ്രസിഡന്റ് സുരേഷ് ബാബു, അഡ്മിനിസ് ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ എ.എന്‍.രാമചന്ദ്രന്‍, കെ.എസ്.സ്വാമിനാഥന്‍, കെ.കെ.മോഹനന്‍, വി.സന്തോഷ് ബാബു, ടി.കെ.ബിജു, ആര്‍.കെ.ശിവന്‍, പി.ആര്‍.നിര്‍മ്മല്‍ കുമാര്‍, ടി.എസ്.അരുണ്‍, യൂനിയന്‍ വനിതാസംഘം സെക്രട്ടറി ലത ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ലീല രവീന്ദ്രന്‍, യൂത്ത് മൂവ്‌മെന്റ് യൂനിയന്‍ ചെയര്‍മാന്‍ അമ്പാടി ചെങ്ങമനാട്, സൈബര്‍ സേന ചെയര്‍മാന്‍ മൊബിന്‍ മോഹന്‍, ധര്‍മ്മസേന ചെയര്‍മാന്‍ സനോജ് തേവക്കല്‍, ബാലജനയോഗം പ്രസിഡന്റ് ഹരികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."