HOME
DETAILS

ദുബൈ ഗ്ലോബല്‍ വില്ലേജ് ഇനി 10 ദിവസം കൂടി മാത്രം; പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും വന്‍ ഓഫറുകള്‍ക്കും അവസാന അവസരം

  
May 21, 2026 | 5:39 AM

Dubais Global Village closes in 10 days

ദുബൈ: യു.എ.ഇയിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ മുപ്പതാം സീസണ്‍ അവസാനിക്കാന്‍ ഇനി വെറും 10 ദിവസങ്ങള്‍ കൂടി മാത്രം. സന്ദര്‍ശകരുടെ തിരക്കും ബലിപെരുന്നാള്‍ (ഈദ് അല്‍ അദ്ഹ) അവധിക്കാലവും പ്രമാണിച്ചാണ് ഇത്തവണ സീസണ്‍ മേയ് 31 വരെ നീട്ടിയത്. വേനലവധിക്ക് മുന്നോടിയായി ഗ്ലോബല്‍ വില്ലേജ് താല്‍ക്കാലികമായി വാതില്‍ അടയ്ക്കുന്നതിന് മുന്‍പ് ആകര്‍ഷകമായ ഓഫറുകളും വിനോദപരിപാടികളും ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കുന്ന അവസാന അവസരമാണിത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് വിനോദസഞ്ചാര സീസണിന്റെ പ്രധാനപ്പെട്ട 51 ദിവസങ്ങളില്‍ ഗ്ലോബല്‍ വില്ലേജ് അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 20നാണ് ഇത് വീണ്ടും തുറന്നത്. നഷ്ടപ്പെട്ട ദിവസങ്ങള്‍ക്ക് പകരമായാണ് ഇപ്പോള്‍ മൂന്ന് ആഴ്ചത്തേക്ക് കൂടി സീസണ്‍ നീട്ടിയത്.

വമ്പിച്ച ഓഫറുകളും ആകര്‍ഷണങ്ങളും

* യു.എ.ഇയുടെ ഇയര്‍ ഓഫ് ഫാമിലി സംരംഭത്തിന്റെ ഭാഗമായി ഫാമിലി സ്‌പെഷ്യല്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ വെറും 30 ദിര്‍ഹത്തിന് 4 പ്രവേശന ടിക്കറ്റുകള്‍ ലഭിക്കും. കൂടാതെ അധികമായി എടുക്കുന്ന ഓരോ ടിക്കറ്റിനും 7.5 ദിര്‍ഹം വീതം നല്‍കിയാല്‍ മതിയാകും. (ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ കൗണ്ടറുകളില്‍ നിന്ന് നേരിട്ട് എടുക്കുന്ന ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ബാധകം. വാരാന്ത്യങ്ങളില്‍ ലഭിക്കില്ല).
* ഗ്ലോബല്‍ വില്ലേജിലെ കാര്‍ണിവലിലുള്ള 31 റൈഡുകളില്‍ എത്ര തവണ വേണമെങ്കിലും കയറാന്‍ 99 ദിര്‍ഹത്തിന്റെ അണ്‍ലിമിറ്റഡ് പാസ് ലഭ്യമാണ്. സീസണ്‍ അവസാനിക്കുന്നത് വരെ എല്ലാ ദിവസവും ഈ ഓഫര്‍ ഉണ്ടായിരിക്കും.

ഗ്ലോബല്‍ വില്ലേജില്‍ പെരുന്നാള്‍ ആഘോഷിക്കാം

ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ഗ്ലോബല്‍ വില്ലേജ് പ്രകാശാലങ്കാരങ്ങളാലും സാംസ്‌കാരിക പരിപാടികളാലും സജീവമാകും. പെരുന്നാള്‍ ഷോപ്പിങ്ങിനായി യുഎഇ, സൗദി അറേബ്യ, കുവൈത്ത്, തുര്‍ക്കി തുടങ്ങിയ പവലിയനുകളില്‍ പരമ്പരാഗത ഹോം ഡെക്കര്‍ സാധനങ്ങള്‍, കരകൗശല വസ്തുക്കള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പെരുന്നാളിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ എത്തുന്ന ഭാഗ്യശാലികളായ 100 കുട്ടികള്‍ക്ക് പ്രത്യേക ഈദ് സമ്മാനങ്ങള്‍ ലഭിക്കും.

മേയ് 27, 28 തീയതികളില്‍ രാത്രി 9 മണിക്ക് പ്രധാന സ്റ്റേജില്‍ അബ്ദുള്ള ഇസ്മായില്‍ നയിക്കുന്ന അല്‍ മന്ദൂസ് ലൈവ് ഗെയിം ഷോ അരങ്ങേറും. കുടുംബങ്ങള്‍ക്കായി നിരവധി ഇന്ററാക്ടീവ് ഗെയിമുകളും സമ്മാനങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. കൂടാതെ ഹാപ്പിനസ് സ്ട്രീറ്റിലും കള്‍ച്ചറല്‍ ഗേറ്റിന് സമീപവും വിവിധ രാജ്യങ്ങളിലെ വിഭവങ്ങള്‍ ആസ്വദിക്കാനുള്ള ഭക്ഷണശാലകളും സജ്ജമാണ്.
വൈറല്‍ ഫുഡുകള്‍ പരീക്ഷിക്കാനും, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകള്‍ കാണാനും, പെരുന്നാള്‍ അവധി ആഘോഷമാക്കാനും മേയ് 31നകം ദുബായ് ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Summary: Global Village extended it 30th season till May 31, which means Dubai residents and visitors have 10 more days to enjoy the one of the most popular tourist spots in the emirate. The entertainment destination announced a three-week extension of its milestone Season 30, giving shoppers a chance to enjoy the food stalls, country pavilions and various other attractions all through the Eid Al Adha holidays.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  8 days ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  8 days ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  8 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  8 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  8 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  8 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  8 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  8 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  8 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  8 days ago