HOME
DETAILS

'കെ.കെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂല്‍ ബേബി'; സി.പി.എം ഏരിയാ കമ്മിറ്റി യോ​ഗങ്ങളിൽ വിമർശനം

  
സേതു ബങ്കളം
May 23, 2026 | 4:04 AM

kk raghesh amul baby cpm area committees

നീലേശ്വരം (കാസര്‍കോട്): നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇടതുമുന്നണിക്ക് ഉണ്ടായ കനത്ത തോൽവി ചർച്ച ചെയ്ത സി.പി.എം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റിനും ജില്ലാ കമ്മിറ്റി യോഗത്തിനും ശേഷം നടന്ന  നീലേശ്വരം, തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി യോഗങ്ങളിൽ കണ്ണൂര്‍, കാസർകോട് ജില്ലാ കമ്മിറ്റികൾക്കെതിരേ ഉയർന്നത് രൂക്ഷ വിമർശനം. കണ്ണൂർ നേതൃത്വത്തിന് ഉണ്ടായ പിടിപ്പുകേട് കാരണം  ജില്ലയിൽ മൂന്ന് സീറ്റ് നഷ്ടപ്പെട്ടതിന് പുറമേ കാസർകോട് ജില്ലയിലും രണ്ട് സീറ്റ് നഷ്ടപ്പെടാൻ കാരണമായെന്നും  ഏരിയാ കമ്മിറ്റി യോഗത്തിൽ വിമർശനമുണ്ടായി. കാഞ്ഞങ്ങാട് മണ്ഡലത്തിൽ സി.പി.ഐ സ്ഥാനാർഥി ആയതുകൊണ്ട് മാത്രമാണ് കടന്നുകൂടിയതെന്നും അംഗങ്ങൾ പറഞ്ഞു. 
കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂല്‍ ബേബിയാണെന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ നേതൃത്വം വന്നില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ട നാട്ടിൽ  പാര്‍ട്ടിയുടെ അന്ത്യം  കാണേണ്ടിവരുമെന്നുമുള്ള വികാരഭരിതമായ വിമർശനവും യോഗത്തിലുണ്ടായി. പയ്യന്നൂരിൽ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. അതേസമയം തൃക്കരിപ്പൂർ മണ്ഡലത്തിൽ സംഘടനാ വീഴ്ച ഉണ്ടായത് എങ്ങനെയാണെന്ന് പരിശോധിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വി.പി.പി മുസ്തഫ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  11 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  11 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  11 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  11 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  11 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  11 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  11 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  11 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  11 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  11 days ago