HOME
DETAILS

കെ റെയില്‍ ഉപേക്ഷിച്ചത് ജനസമരത്തിന്റെ വിജയം; വി ഡി സതീശന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

  
May 23, 2026 | 12:08 PM

Abandoning K Rail is a victory of the peoples struggle Geevarghese Mar Koorilos congratulates the VD Satheesan government

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി ഉപേക്ഷിച്ച വി ഡി സതീശന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ആറുവര്‍ഷത്തോളം നീണ്ട ജനകീയ സമരത്തിന്റെ വിജയമാണ് പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

കെ റെയില്‍ പദ്ധതി കേരളത്തിന് വലിയ പാരിസ്ഥിതിക ദുരന്തമാവുമെന്നും കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പ്രതികരിച്ചു. 'മഞ്ഞക്കുറ്റി ഒരു പ്രതീകമാണ്. സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതീകമാണ് അത്' എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സമരചരിത്രത്തില്‍ കെ റെയില്‍ സമരം സുവര്‍ണലിപികളില്‍ ഓര്‍മ്മിക്കപ്പെടുമെന്നും ഇതിലും മോശമായ പദ്ധതികള്‍ ഭാവിയില്‍ വന്നാല്‍ അതിനെയും ശക്തമായി എതിര്‍ക്കുമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മുന്നറിയിപ്പ് നല്‍കി.

അതിവേഗ റെയില്‍പാത പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും സര്‍ക്കാര്‍ റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അറിയിച്ചു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റികള്‍ പിഴുതുമാറ്റാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍ ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച എല്ലാ നടപടികളും അവസാനിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ലൈന്‍ സമരവുമായി ബന്ധപ്പെട്ട് വിവിധ പൊലിസ് സ്റ്റേഷനുകളിലും കോടതികളിലും നിലനില്‍ക്കുന്ന കേസുകള്‍ ആഭ്യന്തര വകുപ്പ് പരിശോധിച്ച് അവയുടെ സ്വഭാവമനുസരിച്ച് പിന്‍വലിക്കാന്‍ കോടതിയോട് ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ, സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031ന് മുമ്പ് എല്ലാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും നടപ്പാക്കുക ലക്ഷ്യമിട്ട് 'വിഷന്‍ 2031' പദ്ധതി നടപ്പാക്കുമെന്നും ജൂണ്‍ ഒന്നുമുതല്‍ 100 ദിവസത്തെ കര്‍മ്മപരിപാടിക്ക് തുടക്കമിടുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  3 days ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  3 days ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  3 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  3 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  3 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  3 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  3 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  3 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  3 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  3 days ago