HOME
DETAILS

മോഡലിങ്ങിന്റെ മറവിൽ സെക്‌സ് റാക്കറ്റ് കേസ്: മുഖ്യപ്രതി സിന്ധു പരാതിക്കാരെ ഭീഷണിപ്പെടുത്തിയ ശബ്ദസന്ദേശം പുറത്ത്

  
May 24, 2026 | 3:45 AM

sex racket case under the guise of modelling audio message of main accused sindhu threatening complainants released

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിലെ മുഖ്യപ്രതി സിന്ധു പരാതിക്കാരെ ഭീഷണിപ്പെടുത്തിയ  ശബ്ദസന്ദേശം പുറത്ത്. നാട്ടിലും ദുബായിലുമായി തനിക്ക് ഉന്നത ബന്ധങ്ങളുണ്ടെന്ന് സിന്ധു പറയ്യുന്ന ശബ്ദ രേഖയാണ് പുറത്ത് വന്നത്. 

പൊലിസ് ഉദ്യോഗസ്ഥർ, ഗുണ്ടകൾ, സിനിമാ താരങ്ങൾ തുടങ്ങി പലരുമായി അടുത്ത ബന്ധമുണ്ടെന്നും സിന്ധു പറയുന്നുണ്ട്. 

പരാതികൾ ഉയർന്നതിന് പിന്നാലെ സിന്ധു തന്റെ ഏജന്റിന് അയച്ച സന്ദേശമാണിതെന്നാണ് പൊലിസിന്റെ സംശയം. താൻ വിളിച്ചാൽ നിരവധി സിനിമാ താരങ്ങൾ ഷോകൾക്കായി ദുബായിലെത്തുമെന്നും സന്ദേശത്തിൽ പറയുന്നു. 

കേസിൽ ശ്രീകുമാർ എന്ന ബിലാലും സിന്ധുവും ചേർന്നാണ് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സെക്‌സ് റാക്കറ്റിന്റെ കേരളത്തിലെ പ്രധാന കണ്ണികളെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഇരുവരും ദുബായിൽ വച്ചാണ് പരിചയപ്പെട്ടതെന്നും  ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മറവിൽ യുവതികളെ വിദേശത്തേക്ക് എത്തിക്കുന്ന സംഘമായി മാറിയതാണെന്നും പൊലിസ് വിലയിരുത്തുന്നു. യുവതികളെ ബന്ധപ്പെടുന്നതിനായി ബിലാൽ നിരവധി സിം കാർഡുകൾ ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സംഘം ഈ പ്രവർത്തനങ്ങളിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചെന്നാണ് സൂചന. ബിലാലിന്റെ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

case where young women were sexually exploited under the guise of modelling, the audio message of the main accused sindhu threatening the complainants has been released.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  12 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  12 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  12 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  12 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  12 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  12 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  12 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  12 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  12 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  12 days ago