വേണാട് ബസിന് സ്റ്റോപ്പ് അനുവദിച്ചു
കൊല്ലം: കൊല്ലം - കുളത്തുപ്പുഴ കെ.എസ്.ആര്.ടി.സി വേണാട് ലിമിറ്റഡ് സ്റ്റോപ്പ് എക്സ്പ്രസ് ബസിന് ഏരൂര്‍ കാഞ്ഞുവയലില് സ്റ്റോപ്പ് അനുവദിച്ചു. ജില്ലാ കലക്ടറുടെ അധ്യക്ഷതില്‍ ചേര്‍ന്ന റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ യോഗമാണ് തീരുമാനിച്ചെതെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി അറിയിച്ചു.
കാഞ്ഞുവയലില് സ്റ്റോപ്പ് അനുവദിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്ന എന്‍.കെ പ്രേമചന്ദ്രന് എം.പിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവിധ അധികാര സ്ഥാനങ്ങളില്‍ നിന്നും കാഞ്ഞുവയലില് സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് ഉത്തരവായെങ്കിലും ഉത്തരവ് നടപ്പാക്കുവാന്‍ കെ.എസ്.ആര്.ടി.സി യിലെ ഒരു വിഭാഗം ജീവനക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് വിഷയം ജില്ലാ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പരിഗണനയ്ക്കായി എം.പി സമര്‍പ്പിച്ചത്. എം.പി ഉന്നയിച്ച ആവശ്യം അജണ്ടയായി പരിഗണിച്ച അതോറിറ്റിയാണ് സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."