ബംഗാളിലെ ബിജെപി മുന്നേറ്റം; ഇന്‍ഡ്യ മുന്നണി യോഗം വിളിച്ച് മമത
ന്യൂഡല്‍ഹി: ബംഗാള്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ഇന്‍ഡ്യ മുന്നണിയുടെ യോഗം വിളിച്ച് മമത ബാനര്‍ജി. സഖ്യകക്ഷികളുമായി ആലോചിച്ച് ജൂണില്‍ യോഗം ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി യോഗത്തില്‍ ചര്‍ച്ചയാകും.
എന്നാല്‍ യോഗം സംബന്ധിച്ച് ഇന്ത്യ സഖ്യത്തിലെ പ്രമുഖ കക്ഷികളായ കോണ്‍ഗ്രസിനോ, സമാജ് വാദി പാര്‍ട്ടിക്കോ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസും, ഡിഎംകെയും തമ്മിലുള്ള ശീതയുദ്ധം യോഗത്തിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യംവിട്ട് ടിവികെയോടൊപ്പം ചേര്‍ന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസ് കൂറുമാറിയതോടെ പാര്‍ലമെന്റില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസംഗത്തിലും കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. അതുകൊണ്ട് തന്നെ ഡിഎംകെയുടെ നിലപാട് ഇന്ത്യ മുന്നണിക്ക് നിര്‍ണായകമാണ്.
following the heavy defeat in the bengal elections, mamata banerjee convened a meeting of the india alliance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."