HOME
DETAILS

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

  
May 26, 2026 | 3:22 PM

is this a big betrayal to real madrid fans turn against spain coach after world cup team announcement

മാഡ്രിഡ്: അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള 26 അംഗ കരുത്തുറ്റ സ്ക്വാഡിനെ സ്പെയിൻ പ്രഖ്യാപിച്ചു. കറ്റാലൻ കരുത്തരായ ബാഴ്‌സലോണയിൽ നിന്ന് എട്ട് കളിക്കാരെ ടീമിൽ ഉൾപ്പെടുത്തിയ സ്പാനിഷ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂണ്ടെ, എന്നാൽ പരമ്പരാഗത ചിരവൈരികളായ റയൽ മാഡ്രിഡിൽ നിന്ന് ഒരൊറ്റ താരത്തെ പോലും ടീമിലെടുത്തില്ല എന്നത് കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.ഇതിനെതിരെ ആരാധക പ്രതിഷേധം ആളി കത്തുകയാണ് രാജ്യത്ത്

പ്രതിരോധ നിരയിലെ പ്രമുഖരായ ഡാനി കർവാഹൽ, യുവതാരം ഡീൻ ഹുയിസെൻ എന്നിവർക്ക് ടീമിൽ ഇടം നേടാനാകാത്തതാണ് റയൽ മാഡ്രിഡിന് പൂർണ്ണ തിരിച്ചടിയായത്. ജൂൺ 15-ന് കേപ് വെർഡെയ്‌ക്കെതിരെയാണ് ലോകകപ്പിൽ സ്പെയിനിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് എച്ചിൽ സൗദി അറേബ്യ, ഉറുഗ്വേ എന്നിവരാണ് സ്പെയിനിന്റെ മറ്റ് എതിരാളികൾ.

ചരിത്ര നേട്ടം ലക്ഷ്യമിട്ട് സ്പെയിൻ

2010-ൽ ആദ്യമായി ലോകകിരീടം ചൂടിയതിന് ശേഷം പിന്നീട് നടന്ന മൂന്ന് ലോകകപ്പുകളിലും സ്പെയിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇത്തവണ 2024 യൂറോ കപ്പ് കിരീടവും പാരീസ് ഒളിമ്പിക്സിലെ സ്വർണ്ണ മെഡലും സ്വന്തമാക്കിയ വൻ ഫോമിലാണ് സ്പെയിൻ വരുന്നത്. ഒളിമ്പിക് സ്വർണ്ണം, യൂറോ കപ്പ്, ലോകകപ്പ് എന്നിവ ഒരേസമയം കൈവശം വയ്ക്കുന്ന ചരിത്രത്തിലെ ആദ്യ രാജ്യമെന്ന അപൂർവ്വ നേട്ടമാണ് സ്പെയിൻ ഇത്തവണ ലക്ഷ്യമിടുന്നത്.

ടീമിലെ പ്രധാന താരങ്ങളായ ലാമിൻ യമൽ, നിക്കോ വില്യംസ്, മൈക്കൽ മെറിനോ എന്നിവരുടെ ഫിറ്റ്നസ് ആശങ്കകൾ കോച്ച് ഡി ലാ ഫ്യൂന്റെ തള്ളിക്കളഞ്ഞു. അറ്റ്‌ലാന്റയിൽ നടക്കുന്ന ആദ്യ മത്സരത്തിന് മുന്നേ മൂവരും പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗോളിയായി റയൽ സോസിഡാഡിന്റെ അലക്സ് റെമിറോയ്ക്ക് പകരം ബാഴ്സലോണയുടെ ജോവാൻ ഗാർസിയ ഇടംനേടി.

2026 ലോകകപ്പിനുള്ള സ്പെയിൻ ടീം:

  • ഗോൾകീപ്പർമാർ: ഉനൈ സിമോൺ (അത്‌ലറ്റിക് ബിൽബാവോ), ഡേവിഡ് രായ (ആഴ്സണൽ), ജോവാൻ ഗാർസിയ (ബാഴ്സലോണ).
  • ഡിഫൻഡർമാർ: മാർക് കുക്കുറെല്ല (ചെൽസി), അലജാൻഡ്രോ ഗ്രിമാൽഡോ (ബേയർ ലെവർകുസെൻ), പൗ ക്യൂബാർസി (ബാഴ്സലോണ), അയ്മെറിക് ലാപോർട്ടെ (അത്‌ലറ്റിക് ബിൽബാവോ), മാർക്ക് പബിൽ (അറ്റ്‌ലറ്റിക്കോ മാഡ്രിഡ്), എറിക് ഗാർസിയ (ബാഴ്‌സലോണ), മാർക്കോസ് ലോറെന്റേ (അറ്റ്‌ലറ്റിക്കോ മാഡ്രിഡ്), പെഡ്രോ പോറോ (ടോട്ടൻഹാം).
  • മിഡ്ഫീൽഡർമാർ: പെഡ്രി (ബാഴ്സലോണ), ഫാബിയാൻ റൂയിസ് (പി.എസ്.ജി), മാർട്ടിൻ സുബിമെൻഡി (ആഴ്സനൽ), ഗവി (ബാഴ്സലോണ), റോഡ്രി (മാഞ്ചസ്റ്റർ സിറ്റി), അലക്സ് ബെയ്ന (അറ്റ്ലറ്റിക്കോ മാഡ്രിഡ്), മൈക്കൽ മെറിനോ (ആഴ്സനൽ).
  • ഫോർവേഡുകൾ: മൈക്കൽ ഒയാർസബാൽ (റിയൽ സോസിഡാഡ്), ഡാനി ഓൾമോ (ബാഴ്‌സലോണ), നിക്കോ വില്യംസ് (അത്‌ലറ്റിക് ബിൽബാവോ), യെറെമി പിനോ (ക്രിസ്റ്റൽ പാലസ്), ഫെറാൻ ടോറസ് (ബാഴ്‌സലോണ), ബോർജ ഇഗ്ലേഷ്യസ് (സെൽറ്റ ഡി വിഗോ), വിക്ടർ മുനോസ് (ഒസാസുന), ലാമിൻ യമൽ (ബാഴ്സലോണ).


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ കെവൈസി കുരുക്കായി; ചികിത്സയ്ക്ക് പണമില്ലാതെ വയോധികന്‍ മരിച്ചു; മൃതദേഹവുമായി ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

Kerala
  •  6 days ago
No Image

'ഇതിലും മോശം വാക്ക് എനിക്കറിയില്ല'; നാണംകെട്ട തോല്‍വിയിൽ തുറന്നടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍

Cricket
  •  6 days ago
No Image

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

Football
  •  6 days ago
No Image

മണ്ണിടിച്ചില്‍: തുരങ്കപാത നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രി, ദുരന്തത്തില്‍ ഇരട്ട അന്വേഷണം

Kerala
  •  6 days ago
No Image

വീണ വിജയന്റെ പിണറായിയിലെ ഭൂമിയില്‍ ഇഡി പരിശോധന; നികുതി രേഖകള്‍ കസ്റ്റഡിയിലെടുത്തു, വില്ലേജ് ഓഫീസറെയും കൂട്ടി എത്തിയത് ആധാരവുമായി

Kerala
  •  6 days ago
No Image

കള്ളാടിയില്‍ വീണ്ടും മണ്ണിടിയുന്നു, ആശങ്ക; കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Kerala
  •  6 days ago
No Image

തുരങ്കപാതയിലെ മണ്ണിടിച്ചില്‍: പ്രകൃതി ദുരന്തമെന്ന് കെ.ആര്‍.സി.എല്‍; കമ്പനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്ന് വിശദീകരണം

Kerala
  •  6 days ago
No Image

'എക്സ്' ആംഗ്യവുമായി ഈജിപ്ത് കോച്ച്; വിവാദക്കയത്തിൽ മെസി

Football
  •  6 days ago
No Image

ജാക്കി വച്ച് ഉയര്‍ത്തുന്നതിനിടെ കൊച്ചിയില്‍ കെട്ടിടം ചരിഞ്ഞു; പൊളിച്ചുനീക്കാന്‍ ഫയര്‍ഫോഴ്‌സ് നിര്‍ദേശം

Kerala
  •  6 days ago
No Image

യു.എസ് ആക്രമണത്തിന് മണിക്കൂറുകള്‍ക്കകം ഇറാന്റെ തിരിച്ചടി; ബഹ്‌റൈനിലും കുവൈത്തിലും 85 യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം

Kuwait
  •  6 days ago