പാറന്നൂര്‍ ഉസ്താദ് പുരസ്‌കാരം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു
കോഴിക്കോട്: പ്രമുഖ പണ്ഡിതനായിരുന്ന പാറന്നൂര്‍ പി.പി ഇബ്‌റാഹീം മുസ്‌ലിയാരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പണ്ഡിത പ്രതിഭാ പുരസ്‌കാരം സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു.
റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷനാണ് 50,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പുരസ്‌കാരം സമര്‍പ്പിച്ചു.
അംഗീകാരങ്ങള്‍ ചോദിച്ചു വാങ്ങുന്ന കാലഘട്ടത്തില്‍ അര്‍ഹതപ്പെട്ടവരുടെ കൈയില്‍ തന്നെ അംഗീകാരങ്ങള്‍ എത്തിച്ചേര്‍ന്നത് അഭിനന്ദനാര്‍ഹമാണെന്ന് തങ്ങള്‍ പറഞ്ഞു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അവാര്‍ഡ് ജേതാവിനെ ആദരിച്ചു.
എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ.എം.കെ മുനീര്‍ എം.എല്‍.എ, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായി, എം.സി മായിന്‍ ഹാജി, സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ സംസാരിച്ചു.
ജഅ്ഫര്‍ സ്വാദിഖ് പുത്തൂര്‍മഠം പ്രശസ്തി പത്രം വായിച്ചു, സി.എച്ച് മഹ്മൂദ് സഅദി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, കെ.പി കോയ, ആര്‍.വി കുട്ടിഹസന്‍ ദാരിമി, റശീദ് ഫൈസി വെള്ളായിക്കോട്, അബൂബക്കര്‍ ഫൈസി മലയമ്മ, മുസ്തഫ ബാഖവി പെരുമുഖം, പി.കെ മുഹമ്മദ്, സമദ് പെരുമുഖം, കെ.എന്‍.എസ് മൗലവി, കുഞ്ഞാലന്‍ കുട്ടി ഫൈസി, അസ്‌ലം ബാഖവി പാറന്നൂര്‍, മാമുക്കോയ ഹാജി, അസീസ് പുള്ളാവൂര്‍, മുസ്തഫ നരിക്കുനി, ഖാസിം നിസാമി പേരാമ്പ്ര, സുബൈര്‍ മാസ്റ്റര്‍, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, അന്‍വര്‍ ഹുസൈന്‍ നെല്ലിക്കാപറമ്പ്, കെ.കെ മുഹമ്മദ്, അബുഹാജി, ഫൈസല്‍ ഫൈസി മടവൂര്‍, ജലീല്‍ ദാരിമി നടുവണ്ണൂര്‍, റാഷിദ് ദാരിമി സംബന്ധിച്ചു.
ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും റിയാദ് കോഴിക്കോട് ജില്ലാ മുസ്‌ലിം ഫെഡറേഷന്‍ സെക്രട്ടറി സഹീല്‍ പേരാമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."