HOME
DETAILS

കോടതി ഉത്തരവ് ലംഘിച്ചു; ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ; ഉടന്‍ കീഴടങ്ങാന്‍ ഉത്തരവിട്ട് സിംഗപ്പൂര്‍ കോടതി 

  
May 27, 2026 | 4:43 AM

singapore court sentences byjus learning app founder byju raveendran to six months in jail

ന്യൂഡല്‍ഹി: ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി. ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനും കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച്ച വരുത്തിയതിനുമാണ് ശിക്ഷ. 

കീഴടങ്ങാന്‍ ഉത്തരവിട്ട കോടതി 90,000 സിംഗപ്പൂര്‍ ഡോളര്‍ (67.46 ലക്ഷംരൂപ) നിയമപരമായ ചിലവായി കോടതിയില്‍ അടക്കാനും വിധിയില്‍ ആവശ്യപ്പെട്ടു. 2024 ഏപ്രില്‍ മുതല്‍ തന്റെ ആസ്തി വിവരം വെളിപ്പെടുത്താന്‍ ബൈജു രവീന്ദ്രനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണയായി കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ പാലിക്കാതിരുന്നതാണ് നടപടിക്ക് കാരണം. 

ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഉപകമ്പനി നല്‍കിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. കമ്പനി സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. 

അതേസമയം അമേരിക്കയിലും ബൈജൂസിനെതിരെ നിയമനടപടികള്‍ തുടരുകയാണ്. 1.2 ബില്യണ്‍ ഡോളറിന്റെ വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസ് കോടതിയും നേരത്തെ ബൈജുവിനെതിരെ രംഗത്തെത്തിയിരുന്നു.

singapore court sentences byju's learning app founder byju raveendran to six months in jail.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടംതുരത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍; നടപടികള്‍ ജൂണ്‍ 16 വരെ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

Kerala
  •  11 hours ago
No Image

ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം, തള്ളി മുഖ്യമന്ത്രി; ധവളപത്രം നിയമസഭയില്‍ വച്ചതിനു പിന്നാലെ ബഹളം

Kerala
  •  11 hours ago
No Image

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ ചെയ്തത് വലതുവൃക്കയില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി

Kerala
  •  11 hours ago
No Image

കേരളത്തില്‍ ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി, ധവളപത്രം നിയമസഭയില്‍

Kerala
  •  12 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍ 

Kerala
  •  12 hours ago
No Image

ജയിൽവിഭവങ്ങൾക്കും വിലകൂട്ടി; ബിരിയാണിയ്ക്കും ഫ്രൈഡ് റൈസിനും 10 രൂപ കൂടി; ചപ്പാത്തിക്കും കറികൾക്കും കൂട്ടും 

Kerala
  •  13 hours ago
No Image

മഴ ദുർബലം; പ്രതിസന്ധിയകലാതെ ഊർജമേഖല

Kerala
  •  13 hours ago
No Image

കാസർകോടിന് 'മന്ത്രിസ്ഥാനം' കർണാടകയിൽനിന്ന്; യു.ടി ഖാദർ മന്ത്രിസഭയിലേക്ക് 

National
  •  14 hours ago
No Image

വാക്‌പോര്; കൊണ്ടും കൊടുത്തും നന്ദിപ്രമേയ ചർച്ച

Kerala
  •  14 hours ago
No Image

പരീക്ഷ ജയിച്ചു; പക്ഷേ, വെബ്‌സൈറ്റ് 'തോൽപ്പിച്ചു'! തുടർപഠനത്തിന് അപേക്ഷിക്കാനാതെ ശ്രീനാരായണഗുരു ഓപൺ സർവകലാശാല വിദ്യാർഥികൾ

Kerala
  •  14 hours ago

No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  a day ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  a day ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  a day ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  a day ago