HOME
DETAILS

കുടുംബവഴക്ക്: മലയാളി വ്യവസായിയും മകനും ആന്ധ്രയില്‍ കുത്തേറ്റു മരിച്ചു

  
backup
September 17 2016 | 00:09 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%b5%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b5%e0%b5%8d%e0%b4%af

കുന്നംകുളം: കുടുംബവഴക്കിനെത്തുടര്‍ന്ന് കുന്നംകുളം സ്വദേശിയായ വ്യവസായിയും മകനും ആന്ധ്രയില്‍ കുത്തേറ്റു മരിച്ചു. ചിറ്റഞ്ഞൂര്‍ സ്രാമ്പിക്കല്‍ സുരേഷ് (46) ഇയാളുടെ ആദ്യഭാര്യയിലെ മൂത്ത മകന്‍ സുഷി (14) എന്നിവരാണ് കൊല്ലപ്പെട്ടത്.
ആദ്യ ഭാര്യയിലെ ഇളയ മകന്‍ സുമേഷ് (8) ഗുരുതരമായി പരുക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. രണ്ടാം വിവാഹത്തിലുള്ള മകന്‍ സുപ്രീനും (4)വയറിന് കുത്തേറ്റിട്ടുണ്ട്.
ആന്ധ്രയിലെ കടപ്പ ജില്ലയില്‍ പപ്പടം, മസാല പൊടി ബിസിനസ് നടത്തുന്ന സുരേഷിന്റെ രണ്ടാം ഭാര്യയായ പ്രേമയാണ് ഇവരെ വീടിനകത്ത് വച്ച് കുത്തിയതെന്നാണ് പൊലിസില്‍ നിന്ന് ലഭ്യമായ വിവരം. ഇവര്‍ പൊലിസ് കസ്റ്റഡിയിലാണ്. പപ്പടമാവ് മുറിച്ചെടുക്കുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയതെന്നാണ് പറയുന്നത്. കഴിഞ്ഞ 50 വര്‍ഷത്തോളമായി സുരേഷിന്റെ കുടുംബം ആന്ധ്രയില്‍ കച്ചവടക്കാരാണ്. മൂന്ന് മാസം മുന്‍പാണ് ഇവര്‍ നാട്ടില്‍ വന്നു തിരിച്ചുപോയത്.
ദിവസവും രാവിലെ എട്ടു മണിയോടെ ഫാക്ടറിയിലെത്താറുണ്ടായിരുന്ന സുരേഷിനെ 10 മണി കഴിഞ്ഞിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഫാക്ടറിയിലെ തൊഴിലാളികള്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്.
ബുധനാഴ്ച രാത്രിയിലാകാം കൊലപാതകം നടന്നതെന്ന് കരുതുന്നു. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോള്‍ ഒരു കുട്ടി രക്തത്തില്‍ കിടക്കുന്നത് കണ്ട് പൊലിസിനെ അറിയിക്കുകയായിരുന്നു. പൊലിസെത്തി വീടു തുറന്ന് അകത്ത് കയറിയപ്പോഴാണ് സുരേഷിനെയും മക്കളെയും വെട്ടേറ്റനിലയില്‍ കണ്ടത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്വത്ത് മാറ്റി എഴുതുന്നത് സംബന്ധിച്ച് സുരേഷും പ്രേമയും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കുന്നംകുളത്തേക്ക് റോഡ് മാര്‍ഗം കൊണ്ടുവരും. ഇന്ന് ഉച്ചയോടെ എത്തുന്ന മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിക്കും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  18 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  27 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  32 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago