HOME
DETAILS

ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ല; തട്ടിയെടുത്തത് പൂശിയ സ്വർണം മാത്രമെന്ന് ശാസ്ത്രീയ റിപ്പോർട്ട്

  
May 30, 2026 | 3:18 AM

Sabarimala gold heist case door frames were not replaced only the gold plating was stolen says scientific report

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണസംഘത്തിന് നിർണായക ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ചു. ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ മുഴുവനായി മാറ്റിയിട്ടില്ലെന്നും, മറിച്ച് അതിൽ പൂശിയിരുന്ന സ്വർണം മാത്രമാണ് തട്ടിയെടുത്തിട്ടുള്ളതെന്നുമാണ് പ്രത്യേക അന്വേഷണസംഘത്തിന് (SIT) ലഭിച്ച അന്തിമ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്ന് ലഭിച്ച സുപ്രധാന റിപ്പോർട്ട് അന്വേഷണസംഘം കൊല്ലം കോടതിയിൽ സമർപ്പിച്ചു.

ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പപാളി എന്നിവയിൽ നിന്ന് ശേഖരിച്ച എട്ട് വ്യത്യസ്ത സാമ്പിളുകളാണ് ജംഷഡ്പൂരിലെ ലാബിൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. കട്ടിളപ്പാളികൾ പൂർണ്ണമായി അഴിച്ചുമാറ്റി കടത്തിയെന്നായിരുന്നു ആദ്യഘട്ടത്തിലെ സംശയമെങ്കിലും, സ്വർണ്ണപ്പൂശ് മാത്രം ചുരണ്ടിയെടുത്തു എന്ന നിഗമനത്തിലേക്കാണ് പുതിയ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.

കേസിലെ ഏറ്റവും നിർണായകമായ തെളിവായി ഈ ശാസ്ത്രീയ റിപ്പോർട്ട് മാറും. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ (SIT) നീക്കം.

 

According to a scientific report in the Sabarimala gold theft case, the structural wooden door frames (kathilappala) of the temple were not replaced or stolen by the culprits. Instead, the investigation revealed that the thieves only stripped and stole the gold plating that covered the frames.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  8 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  8 days ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  8 days ago
No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  9 days ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  9 days ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  9 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  9 days ago
No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  9 days ago
No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  9 days ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  9 days ago