HOME
DETAILS

പനവൂരില്‍ ഒന്നര വയസ്സുകാരന്റെ മരണം ക്രൂരമര്‍ദനം മൂലം; ശരീരത്തില്‍ 51 പരിക്കുകള്‍, അമ്മയും സുഹൃത്തും അറസ്റ്റില്‍

  
May 31, 2026 | 4:18 AM

thiruvananthapuram horror post-mortem reveals 51 injuries on toddlers body mother and partner arrested

 

തിരുവനന്തപുരം: പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവം അതിക്രൂരമായ കൊലപാതകമെന്ന് പൊലിസ്. അര്‍ഷിത് എന്ന കുഞ്ഞിന്റെ മരണം കടുത്ത ശാരീരിക പീഡനങ്ങളെത്തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായി. കുട്ടിയുടെ ശരീരത്തില്‍ ജനനേന്ദ്രിയം ഉള്‍പ്പെടെ 51 ഇടങ്ങളില്‍ പുതിയതും പഴകിയതുമായ മുറിവുകളും ചതവുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അഖില, ഇവരുടെ കൂടെ താമസിക്കുന്ന സുഹൃത്ത് അഷ്‌കര്‍ എന്നിവരെ നെടുമങ്ങാട് പൊലിസ് അറസ്റ്റ് ചെയ്തു.

പ്രതിയായ അഷ്‌കര്‍ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. ക്രൂരമായ മര്‍ദനമേറ്റതിനെത്തുടര്‍ന്നാണ് കുഞ്ഞ് ആഹാരം ഛര്‍ദിച്ചത്. കുട്ടിയുടെ കാല്‍പ്പാദങ്ങളിലും വിരലുകളിലും പൊള്ളലേറ്റതിന് സമാനമായ മുറിവുകളുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിന്റെ കൈ ഒടിഞ്ഞിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സൈക്കിളില്‍ നിന്ന് വീണ് പരിക്ക് പറ്റിയതാണെന്നാണ് അഷ്‌കര്‍ നാട്ടുകാരെ ധരിപ്പിച്ചിരുന്നത്.

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു
കരിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകനാണ് മരിച്ച അര്‍ഷിത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് അബോധാവസ്ഥയിലായ കുഞ്ഞിനെ അഷ്‌കര്‍ ആദ്യം പനവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ ചുമയ്ക്കുകയും ഛര്‍ദിക്കുകയും ചെയ്ത് കുഞ്ഞ് അവശനായെന്നാണ് അഷ്‌കര്‍ പൊലിസിന് നല്‍കിയ മൊഴി. ഈ സമയത്ത് അഖില ഒരു നൃത്ത പരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് അഖില ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ ഡ്രൈവറായ അഷ്‌കറിനൊപ്പം താമസം തുടങ്ങിയത്. എട്ട് മാസം മുമ്പാണ് ഇവര്‍ പനവൂരിലേക്ക് താമസം മാറിയത്.

അതേസമയം, കുഞ്ഞിന്റെ മരണത്തില്‍ വന്‍ ദുരൂഹതയുണ്ടെന്ന് അഖിലയുടെ ആദ്യ ഭര്‍ത്താവിന്റെ കുടുംബം ആരോപിച്ചു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി കെ. ബൈജുകുമാര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം അഖിലയുടെ ആദ്യ ഭര്‍ത്താവിന്റെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോയി.

 

A one-and-a-half-year-old boy in Panavoor died of severe physical abuse, with the post-mortem report confirming 51 injuries, leading to the arrest of his mother and her live-in partner.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  6 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  6 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  6 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  6 days ago