HOME
DETAILS

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: കോച്ചിങ് സെന്ററിന് ഏഴുലക്ഷം പിഴ

  
Web Desk
June 01, 2026 | 4:04 AM

misleading advertisement coaching center fined seven lakh rupees

ന്യൂഡൽഹി: സിവിൽ സർവിസ് പരീക്ഷയിലെ വിജയികളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്നാരോപിച്ച് വാജിറാം ആൻഡ് രവി ഐ.എ.എസ് സ്റ്റഡി സെന്ററിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി  ഏഴ് രൂപ ലക്ഷം പിഴ ചുമത്തി. സ്ഥാപനത്തിന്റെ വെബ്സൈറ്റിലും പ്രചാരണത്തിലും ടോപ്പ് 10ൽ എട്ട് റാങ്കുകാർ വാജിറാം ആൻഡ് രവിയിൽ നിന്നുള്ളവർ, ടോപ്പ് 50-ൽ 37 പേർ സ്ഥാപനവുമായി ബന്ധപ്പെട്ടവർ തുടങ്ങിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. 

എന്നാൽ, ടോപ്പ് 10 റാങ്കുകാരിൽ ഏഴുപേരും ടോപ്പ് 50-ൽ ഉൾപ്പെട്ട 37 പേരിൽ 29 പേരും സ്ഥാപനത്തിന്റെ സമഗ്ര കോച്ചിങ് കോഴ്‌സുകളിൽ പഠിച്ചവരല്ലെന്നും അഭിമുഖഘട്ടത്തിന് ശേഷം നൽകുന്ന സൗജന്യ ഇന്റർവ്യൂ ഗൈഡൻസ് പ്രോഗ്രാമിൽ മാത്രമാണ് പങ്കെടുത്തതെന്നും ഉപഭോക്തൃ സംരക്ഷണ കണ്ടെത്തി. പ്രാഥമിക പരീക്ഷയും മെയിൻസ് പരീക്ഷയും വിജയിച്ച ശേഷമാണ് ഉദ്യോഗാർഥികൾ ഇന്റർവ്യൂ ഗൈഡൻസ് പ്രോഗ്രാമിൽ ചേരുന്നത്. എന്നിരുന്നാലും ഇവരുടെ വിജയത്തെ സ്ഥാപനത്തിന്റെ സമഗ്ര പരിശീലന പദ്ധതികളുടെ നേട്ടമായി ചിത്രീകരിച്ചുവെന്നാണ് കണ്ടെത്തൽ.

2021 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ സ്ഥാപനവുമായി ബന്ധപ്പെട്ട വിജയികളിൽ വലിയൊരു വിഭാഗവും ഇന്റർവ്യൂ ഗൈഡൻസ് പ്രോഗ്രാമിൽ മാത്രം പങ്കെടുത്തവരാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. സമാന പരാതികളിൽ യു.പി.എസ്.സി, ഐ.ഐ.ടി ജെ.ഇ.ഇ, നീറ്റ്, ആർ.ബി.ഐ തുടങ്ങിയ മത്സരപരീക്ഷകൾക്കായുള്ള കോച്ചിങ് സ്ഥാപനങ്ങൾക്കെതിരേ ഇതിനകം 60ലധികം നോട്ടിസുകൾ നൽകിയിട്ടുണ്ടെന്നും, മൊത്തം 1.46 കോടിയിലധികം പിഴ ഈടാക്കിയിട്ടുണ്ടെന്നും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു.

 

the central consumer protection authority has imposed a fine of seven lakh rupees on a coaching center for publishing misleading advertisements. the institute falsely claimed high success rates and made deceptive promises to attract students.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജൂൺ 15 തിങ്കളാഴ്ച രാജ്യത്ത് പൊതുഅവധി

uae
  •  3 days ago
No Image

സജീവമാകാന്‍ കോക്രോച്ച് ജനതാപാര്‍ട്ടി; ഔദ്യോഗിക വക്താക്കളെ നിയമിച്ചു

National
  •  3 days ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇന്ത്യക്കാരന്‍; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

International
  •  3 days ago
No Image

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിട്ടു

National
  •  3 days ago
No Image

കര്‍ണാടകയില്‍ ഇനി ഡി.കെ യുഗം; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ജി പരമേശ്വര ഉപമുഖ്യമന്ത്രി

National
  •  3 days ago
No Image

ഇ.ഡി റെയ്ഡിനിടെ പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിജയ് വിമലിന് ജാമ്യമില്ല

Kerala
  •  3 days ago
No Image

മഴ കനക്കും: വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  3 days ago
No Image

കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; കൊലയാളിയെ ഒപ്പമിരുത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധം

Kerala
  •  3 days ago
No Image

മീശപിരിച്ച്, സിഗരറ്റ് വലിച്ച് റീല്‍സ്; പരോള്‍ വ്യവസ്ഥ ലംഘിച്ച് പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍ ഷൂട്ട്

Kerala
  •  3 days ago
No Image

കൊല്ലത്ത് പത്തുവയസുകാരന് പൊള്ളലേറ്റു; അച്ഛന്‍ പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി

Kerala
  •  3 days ago