കൊല്ലത്ത് പത്തുവയസുകാരന് പൊള്ളലേറ്റു; അച്ഛന്‍ പൊള്ളിച്ചതെന്ന് കുട്ടിയുടെ മൊഴി
കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ പത്തു വയസ്സുകാരന് ശരീരമാസകലം പൊള്ളലേറ്റു. അച്ഛനാണ് പൊളളലേല്‍പ്പിച്ചതെന്ന് കുട്ടി മൊഴി നല്‍കി. എന്നാല്‍, ചൂടുവെള്ളം വീണാണ് പൊള്ളിയതെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ ശാസ്താംകോട്ട പൊലിസും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു.
കുട്ടിയുടെ നെഞ്ച്, വയര്‍, ഇടതു തുട, പുറംഭാഗം എന്നിവിടങ്ങളില്‍ സാരമായി പൊള്ളലേറ്റിട്ടുണ്ട്. മെയ് 31നാണ് കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നത്. ആശുപത്രി അധികൃതര്‍ പ്രാഥമിക ചികിത്സ നല്‍കി കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു.
വീട്ടിലെത്തിയപ്പോള്‍ വീണ്ടും അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീണ്ടും കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം കുട്ടിയെ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയ്‌ക്കെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് കുട്ടിയെ മാറ്റി നിര്‍ത്തി വിവരം അന്വേഷിച്ചു. അപ്പോഴാണ് അച്ഛനാണ് പൊള്ളിച്ചതെന്ന് കുട്ടി മൊഴി നല്‍കിയത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ശാസ്താംകോട്ട പൊലിസും അന്വേഷണം തുടങ്ങി.
A 10-year-old boy in Kollam has sustained burn injuries in an incident that is currently under investigation. According to the child's statement, his father was responsible for causing the burns. Authorities have initiated inquiries into the matter and are gathering evidence to determine the circumstances surrounding the incident. The child's condition and welfare remain a priority as officials continue their investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."