HOME
DETAILS

എ.ഡി.എം. നവീൻ ബാബുവിന്റെ മരണം: പമ്പിന് പിന്നിൽ 'അദൃശ്യ കൈകൾ'? ദുരൂഹത കൂട്ടി പങ്കാളിത്തക്കരാർ രേഖ മുക്കിയതായി സൂചന

  
June 02, 2026 | 1:36 AM

adm naveen babus death invisible hands behind the fuel station signs of hidden partnership agreement

പത്തനംതിട്ട: കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച വിവാദ പെട്രോൾ പമ്പിന്റെ അനുമതി രേഖകളിൽ വൻ അട്ടിമറി നടന്നതായി സൂചന. പമ്പിന്റെ പങ്കാളിത്തക്കരാർ ബോധപൂർവം മുക്കിയതായാണ് ഒടുവിലത്തെ വിവരങ്ങൾ പുറത്തുവരുന്നത്. പമ്പിന് പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ വ്യക്തികൾ ആരാണെന്ന് മറച്ചുവെക്കാനാണ് ഈ നീക്കമെന്ന സംശയം ശക്തമായിട്ടുണ്ട്.

2024 മാർച്ച് 30-ന് തളിപ്പറമ്പ് തഹസിൽദാർ അന്നത്തെ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഈ പങ്കാളിത്തക്കരാർ ഉള്ളടക്കം ചെയ്തിരുന്നതായി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നവീൻ ബാബുവിന്റെ മരണം വലിയ വിവാദമായതോടെ കളക്ടറേറ്റിൽ നിന്ന് ലഭിച്ച വിവരം പ്രകാരം അത്തരമൊരു കരാർ ഫയലിൽ ലഭ്യമല്ലെന്നാണ് വ്യക്തമാകുന്നത്. 

പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ പ്രശാന്തൻ, മറ്റാരുമായാണ് ഈ ബിസിനസ് പങ്കാളിത്തം ഉണ്ടാക്കിയത്? ഈ 'അദൃശ്യ പങ്കാളി'യെ സംരക്ഷിക്കാനാണോ ഔദ്യോഗിക ഫയലിൽ നിന്ന് രേഖകൾ കടത്തിയത്? എന്ന കാര്യത്തിൽ കൃത്യത വരുത്തേണ്ടതുണ്ട്. പമ്പിന്റെ അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച വ്യക്തിയാണ് പ്രശാന്തൻ.

2024 ഒക്ടോബർ 14-ന് നടന്ന യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ഈ പമ്പ് അഴിമതി ഉന്നയിച്ച് നവീൻ ബാബുവിനെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. പരസ്യ അധിക്ഷേപത്തിൽ മനംനൊന്ത് പിറ്റേന്ന് രാവിലെയാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വിവാദ പെട്രോൾ പമ്പിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം ആരാണെന്ന് സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് നവീൻ ബാബുവിന്റെ കുടുംബം. രേഖകൾ മുക്കിയെന്ന പുതിയ സൂചനകൾ കൂടി പുറത്തുവന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങാനാണ് സാധ്യത.

 

The headline reports on the mysterious circumstances surrounding the death of ADM (Additional District Magistrate) Naveen Babu. It suggests that there are "invisible hands" or influential forces working behind the controversial fuel station approval.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ റോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; കമന്റടിച്ചത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം, യുവതിക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികളോടുള്ള പെരുമാറ്റം; കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 hours ago
No Image

'വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കാണേണ്ട ആവശ്യമില്ല; ബിന്ദു കൃഷ്ണയുടെ നടപടി യു.ഡി.എഫിനെ അപമാനിക്കുന്നതിന് തുല്യം' രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍ 

Kerala
  •  3 hours ago
No Image

യു.എ.ഇയിൽ കാറ്റും പൊടിപടലവും; ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി വരെ എത്തും; വാരാന്ത്യത്തോടെ ചൂട് കുറയും | UAE Weather updates

Weather
  •  3 hours ago
No Image

സെൻസസ്; ഹയർസെക്കൻഡറി അധ്യാപകരെ എന്യൂമറേറ്റർമാരാക്കിയതിൽ പ്രതിഷേധം

Kerala
  •  3 hours ago
No Image

മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, 48 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണം

Kerala
  •  3 hours ago
No Image

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ വിജയനെ ഉടൻ ചോദ്യം ചെയ്യില്ലെന്ന് ഇ.ഡി

Kerala
  •  3 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍, ബന്ധുക്കളുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തു; ഒന്നര വയസുകാരന്റെ കൊലപാതകം വിവാഹത്തിന് കുഞ്ഞ് 'ബാധ്യത'യാകുമെന്ന് കരുതി, രണ്ടാനച്ഛന്റെ ക്രൂരത പുറത്ത്

Kerala
  •  4 hours ago
No Image

താമരശ്ശേരിയിൽ പതിനാറുകാരന്റെ ആത്മഹത്യാ നാടകം; ഉറക്കഗുളിക കഴിച്ചെന്ന് കേട്ട് നാട്ടുകാർ ഓടി, ഒടുവിൽ കള്ളി വെളിച്ചത്താക്കി വീട്ടുകാർ

Kerala
  •  4 hours ago