HOME
DETAILS

ലബനനിലെ സയണിസ്റ്റ് കടന്നുകയറ്റം: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് സഊദി അറേബ്യ

  
June 02, 2026 | 5:17 AM

Saudi calls for global intervention to halt Israeli aggression on Lebanon

റിയാദ്: ലബനൻ ഭൂപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റങ്ങളെയും ആക്രമണങ്ങളെയും സഊദി അറേബ്യ ശക്തമായി അപലപിച്ചു. ലബനന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെയും ആക്രമണങ്ങളെയും രാജ്യം പൂർണ്ണമായും തള്ളിക്കളയുന്നതായി സഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ഇസ്രായേലിന്റെ അധിനിവേശ നീക്കങ്ങൾക്ക് തടയിടാനും ലബനൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് സഊദി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കരാറുകൾ പാലിച്ച് ലബനന്റെ പരമാധികാരവും അതിർത്തികളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം രാജ്യം രാജ്യാന്തര സമൂഹത്തെ ഓർമിപ്പിച്ചു.

ലബനന്റെ പരമാധികാരവും സുരക്ഷയും പൂർണ്ണമായി വീണ്ടെടുക്കുന്നതിനായി ചരിത്രപ്രസിദ്ധമായ താഇഫ് കരാർ (Taif Agreement) കർശനമായി പാലിക്കണമെന്ന് സഊദി അറേബ്യ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ആയുധശേഖരവും അധികാരവും ഭരണകൂടത്തിലും അതിന്റെ ഔദ്യോഗിക സ്ഥാപനങ്ങളിലും മാത്രം പരിമിതപ്പെടുത്തണമെന്ന ലെബനൻ സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പിലാക്കേണ്ടതുണ്ടെന്നും, എങ്കിൽ മാത്രമേ രാജ്യത്ത് സുരക്ഷിതത്വവും സ്ഥിരതയും തിരിച്ചുകൊണ്ടുവരാൻ സാധിക്കൂ എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

English summary : The Ministry of Foreign Affairs expressed Saudi Arabia’s condemnation of the Israeli aggression against the Lebanese territories. In a statement, the ministry reiterated the Kingdom’s categorical rejection of the Israeli incursion into Lebanese land and violation of Lebanon’s sovereignty.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  4 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  4 days ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  4 days ago
No Image

മുണ്ടൂരില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

'ഡോക്ടര്‍' എന്ന പേര് ചേര്‍ക്കാന്‍ പോലും നിങ്ങള്‍ക്ക് അവകാശമില്ല'; നാലു വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച  ആശുപത്രികള്‍ക്കെതിരേ സുപ്രിം കോടതി

National
  •  4 days ago
No Image

വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം

National
  •  4 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

Saudi-arabia
  •  4 days ago
No Image

പവര്‍കട്ട്: കൊച്ചിയിലെ കെ.എസ്.ഇ.ബി ഓഫീസ് അടിച്ചുതകര്‍ത്ത് യുവാവ്

Kerala
  •  4 days ago
No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  4 days ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  4 days ago