കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം
തൃശൂര്‍: കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. കുന്നംകുളം പോര്‍ക്കളെങ്ങാട് ആലിക്കല്‍ വീട്ടില്‍ നിഷാദാണ് മരിച്ചത്.
ക്ഷേത്രത്തിന്റെ ഷീറ്റ് വൃത്തിയാക്കുന്നതിനിടെയാണ് നിഷാദിന് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ നാട്ടുകാര്‍ വൈദ്യുതി ബന്ധം വിച്ഛേധിക്കുകയും, നിഷാദിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ക്ഷേത്രത്തോട് ചേര്‍ന്നുള്ള വീട്ടിലേക്ക് സ്ഥാപിച്ച സര്‍വീസ് വയറില്‍ നിന്നാണ് ക്ഷേത്രത്തിലെ ഷീറ്റിലേക്ക് വൈദ്യുതി എത്തിയത്. ഇതില്‍ നിന്നാണ് യുവാവിന് ഷോക്കേറ്റതെന്ന് നാട്ടുകാര്‍ പറയുന്നു. അശാസ്ത്രീയ രീതിയില്‍ സര്‍വീസ് വയര്‍ സ്ഥാപിച്ച കെഎസ്ഇബിയുടെ അനാസ്ഥയാണ് യുവാവിന്റെ മരണത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
young man met with a tragic death after being electrocuted while cleaning the roof of a temple in Kunnamkulam."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."