അറബി പഠിക്കാനായി അവർ കോടതിയും കയറി, എന്നിട്ടും...
കൊച്ചി: നാലാംക്ലാസുവരെ അറബി പഠിച്ചു; ഇനിയും പഠിക്കണമെന്നാണ് മോഹം. പക്ഷേ, സാധ്യമാകുമോ എന്ന ആശങ്കയിലാണ് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം ബക്റബയിൽ എ.യു.പിയിലെ അഞ്ചാം ക്ലാസിലെ 20ഓളം വിദ്യാർഥികൾ. നാലാം ക്ലാസുവരെ ഇതേ സ്കൂളിൽ തന്നെ അറബി പഠിച്ച വിദ്യാർഥികളാണ് അഞ്ചാം ക്ലാസിൽ അറബി പഠനം സ്കൂൾ അധികൃതർ നിഷേധിച്ചപ്പോൾ ആവശ്യവുമായി മാതാപിതാക്കളുടെ സഹായത്തോടെ ഹൈക്കോടതിയെ സമീപിച്ചത്.
സ്കൂൾ മാനേജ്മെൻ്റിനെയും ഹെഡ്മാസ്റ്ററെയും കേട്ടശേഷം നാലാഴ്ചയ്ക്കകം വിഷയത്തിൽ മഞ്ചേശ്വരം എ.ഇ.ഒ തീരുമാനമെടുക്കണമെന്നാണ് ഇക്കഴിഞ്ഞ മേയ് 25ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ പറയുന്നത്. എന്നാൽ വിഷയത്തിൽ എട്ടാംതീയതിക്കുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ തങ്ങളുടെ അറബി പഠനം മുടങ്ങുമെന്നാണ് വിദ്യാർഥികൾ പറയുന്നത്.
സ്കൂൾ തുറന്നതുമുതലുള്ള ആറാംപ്രവൃത്തിദിനത്തിൽ കുട്ടികളുടെ എണ്ണം പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക സ്കൂൾ മാനേജ്മെൻ്റ് സോഫ്റ്റ് വെയർ ആയ സമ്പൂർണയിൽ അപ് ലോഡ് ചെയ്യേണ്ടതുണ്ട്. ഇതനുസരിച്ചാണ് അറബിക് ടീച്ചർ ഉൾപ്പെടെയുള്ള അധ്യാപകരുടെ തസ്തിക അനുവദിക്കുന്നത്.
കഴിഞ്ഞ വർഷം അഞ്ചാംക്ലാസിൽ അറബി പഠിക്കാൻ സമ്പൂർണയിൽ ആവശ്യമായ എൻട്രികൾ എത്തിയിട്ടില്ലായിരുന്നെന്നും അതിനാൽ അറബി പഠിപ്പിച്ചിരുന്നില്ലെന്നുമുള്ള കാരണമാണ് സ്കൂൾ മാനേജ്മെൻ്റ് കോടതിയിൽ ബോധിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ ആവശ്യം പരിഗണിച്ച് എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എ.ഇ.ഒയ്ക്ക് വീണ്ടും മേയ് 25ന് നിവേദനം നൽകുകയായിരുന്നു കുട്ടികൾ.
2009ലെ വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം തങ്ങൾക്ക് അഞ്ചാംക്ലാസിലും തുടർന്ന് അറബി ഒന്നാംഭാഷയായി പഠിക്കാൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് കുട്ടികൾ മെയ് 14ന് എ.ഇ.ഒയ്ക്ക് പരാതി നൽകിയിരുന്നു. ഇതിൽ തീരുമാനമെടുക്കാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അഞ്ചാം ക്ലാസിൽ കുറഞ്ഞത് 12 കുട്ടികൾ അറബി ഒന്നാം ഭാഷയായി തിരഞ്ഞെടുത്താൽ പഠനം അനുവദിക്കണമെന്നും ഫുൾടൈം അറബി ടീച്ചറെ നിയമിക്കണമെന്നുമുണ്ട്.
this headline refers to a long-running legal and social struggle where people had to approach the courts just to secure the right or resources to study the arabic language, but despite winning legal battles or putting in immense effort, the expected results or official support remained unfulfilled.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."