HOME
DETAILS

'മത്സര ദിവസം മാത്രം വരുക, കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചു പോവുക'; ഇറാന്‍ ടീമിന് കടുത്ത നിയന്ത്രണവുമായി യു.എസ്

  
Web Desk
June 07, 2026 | 10:19 AM

US imposes strict restrictions on Iran team for World Cup Come only on match day then leave immediately

വാഷിങ്ടണ്‍: ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ഇറാന്‍ ഫുട്ബാള്‍ ടീമിന് കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക. മത്സരമുള്ള ദിവസങ്ങളില്‍ മാത്രമേ താരങ്ങള്‍ക്കും പരിശീലകര്‍ക്കും യു.എസില്‍ പ്രവേശനം അനുവദിക്കൂവെന്നും മത്സരം കഴിഞ്ഞാല്‍ ഉടന്‍ തന്നെ മടങ്ങേണ്ടിവരുമെന്നും മെക്‌സിക്കോയിലെ ഇറാന്‍ അംബാസഡര്‍ അബുല്‍ഫസല്‍ പസന്ദിദേ അറിയിച്ചു.

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് ഇത്തവണത്തെ ഫിഫ ലോകകപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കുന്നത്. ഇറാന്‍ ടീമിന്റെ മത്സരങ്ങള്‍ അമേരിക്കയില്‍ നടക്കുന്നുണ്ടെങ്കിലും ടീം ക്യാമ്പ് ചെയ്യുക മെക്‌സിക്കോയിലായിരിക്കും. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരങ്ങള്‍ അമേരിക്കയില്‍നിന്ന് മാറ്റണമെന്ന ഇറാന്റെ ആവശ്യം ഫിഫ അംഗീകരിച്ചിരുന്നില്ല.

ആദ്യഘട്ടത്തില്‍ യു.എസിലെ അരിസോണയില്‍ പരിശീലന ക്യാമ്പ് ഒരുക്കാനായിരുന്നു പദ്ധതി. എന്നാല്‍ വിസ, സുരക്ഷാ നിയന്ത്രണങ്ങള്‍ എന്നിവയെ തുടര്‍ന്ന് പദ്ധതി മാറ്റേണ്ടിവന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷമാണ് നിലവിലെ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണം.

മത്സരദിവസം മാത്രം അമേരിക്കയിലേക്ക് യാത്ര ചെയ്ത് അതേദിവസം തന്നെ മടങ്ങണമെന്ന നിബന്ധന താരങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സാധാരണയായി ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ആതിഥേയ രാജ്യങ്ങളിലെത്തി പരിശീലനവും ഒരുക്കങ്ങളും നടത്താറുണ്ട്. എന്നാല്‍ ഇറാന്‍ ടീമിന് അത്തരമൊരു സൗകര്യം ലഭിക്കില്ല.

ഇതിനിടെ, ഇറാന്‍ ഫുട്ബാള്‍ ഫെഡറേഷനിലെ നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും അമേരിക്കയിലേക്കുള്ള യാത്രാനുമതി ലഭിച്ചിട്ടില്ല. സെക്രട്ടറി ജനറല്‍ ഹെദായത്ത് മൊംബിനി, വൈസ് പ്രസിഡന്റ് മെഹ്ദി മുഹമ്മദ് നബി എന്നിവരുള്‍പ്പെടെ 14 ഉദ്യോഗസ്ഥര്‍ വിസയ്ക്കായി കാത്തിരിക്കുകയാണ്. ഫെഡറേഷന്‍ പ്രസിഡന്റ് മെഹ്ദി താജിന് വിസ അനുവദിച്ചോയെന്ന കാര്യത്തിലും വ്യക്തതയില്ല.

വിസ ലഭിച്ച താരങ്ങളും പരിശീലകരും ശനിയാഴ്ച തുര്‍ക്കിയില്‍നിന്ന് സ്‌പെയിന്‍ വഴി യാത്ര തിരിച്ചു. യഥാര്‍ഥ കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കും അമേരിക്കയിലേക്ക് പ്രവേശനം അനുവദിക്കുമെങ്കിലും ഇറാന്റെ ഇസ്‌ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സുമായി ബന്ധമുള്ള ആരെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.

US imposes strict restrictions on Iran team for World Cup: Come only on match day, then leave immediately



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നട്ടതല്ല സാറേ, തനിയെ മുളച്ചതാ'; വീട്ടുവളപ്പില്‍ 360 സെന്റിമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി, മധ്യവയസ്‌കന്‍ അറസ്റ്റില്‍

Kerala
  •  4 hours ago
No Image

ഗൾഫ് യാത്രക്കാർക്ക് തിരിച്ചടി; യുഎഇയിൽ നിന്നും പ്രമുഖ അറബ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 35% വരെ വർദ്ധിച്ചേക്കും

uae
  •  4 hours ago
No Image

ബംഗാളില്‍ മദ്രസകളുടെ ഡാറ്റകള്‍ ശേഖരിക്കാന്‍ സുവേന്ദു സര്‍ക്കാര്‍; നീക്കം വന്ദേമാതരം നിര്‍ബന്ധമാക്കിയതിന് പിന്നാലെ

Kerala
  •  4 hours ago
No Image

ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; അന്താരാഷ്ട്ര സംരക്ഷണം വേണമെന്ന് യുഎഇ

uae
  •  4 hours ago
No Image

പരിശോധന ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്; ഷിഗല്ല തടയാന്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍

Kerala
  •  4 hours ago
No Image

ഇറാഖ് താരത്തെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; താരങ്ങള്‍ക്ക് അമേരിക്കയില്‍ വിസ പ്രതിസന്ധി

Football
  •  4 hours ago
No Image

ഭാര്യയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി; ഭര്‍ത്താവും യുവാവും അറസ്റ്റില്‍

Kerala
  •  5 hours ago
No Image

തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; മുന്‍ എം.എല്‍.എ എ.ജി സമ്പത്തും പാര്‍ട്ടി വിട്ടു. ടി.വികെയിലേക്കെന്ന് സൂചന

National
  •  6 hours ago
No Image

പിസ്സ ഡെലിവറിയ്ക്കായെത്തി;യു.എസില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു

International
  •  6 hours ago
No Image

'പാര്‍ട്ടിയോ മമത ബാനര്‍ജിയോ എം.പി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല' ആരോപണങ്ങള്‍ തള്ളി യൂസുഫ് പത്താന്‍ 

National
  •  6 hours ago