യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിലെ ബന്ധുനിയമനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവെച്ചു. മന്ത്രിയുടെ സഹോദരി ഭർത്താവ് കൂടിയായ ബെന്നി തോമസ് തന്റെ രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.
കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി യോഗത്തിൽ ഈ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമായിരുന്നുവെന്നും, സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരം വിവാദങ്ങൾക്ക് ഇടനൽകരുതായിരുന്നുവെന്നുമായിരുന്നു പാർട്ടി നേതാക്കളുടെ പൊതുവികാരം.
എന്നാൽ, കെ.പി.സി.സി യോഗത്തിലെ വിമർശനങ്ങൾക്കു ശേഷവും നിയമനത്തെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. ബെന്നി തോമസിനെ നിയമിച്ചത് ബന്ധു എന്ന നിലയിലല്ലെന്നും, പൊതുരംഗത്തെ അദ്ദേഹത്തിന്റെ ദീർഘകാലത്തെ പരിചയസമ്പത്ത് കണക്കിലെടുത്താണെന്നുമായിരുന്നു മന്ത്രിയുടെ വാദം. ഈ നിയമനത്തിൽ യാതൊരുവിധ നിയമതടസ്സങ്ങളുമില്ലെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു.
മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വൻ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. മുൻ ഇടത് സർക്കാരിന്റെ കാലത്തുണ്ടായ ബന്ധുനിയമനങ്ങൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച യു.ഡി.എഫ്, അധികാരത്തിലെത്തിയപ്പോൾ മുൻനിലപാടുകൾ മറന്ന് പ്രവർത്തിക്കുന്നു എന്ന തരത്തിൽ പ്രതിപക്ഷത്തുനിന്നും വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജി ഉണ്ടായിരിക്കുന്നത്.
benny thomas, the additional private secretary to minister sunny joseph, has resigned from his post amid intense allegations of nepotism. thomas officially submitted his resignation letter to chief minister V.D Satheeshan. sunny joseph and his raltive benny thomas
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."