വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം. തോൽവിയെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് റിപ്പോർട്ടിലാണ് തെറ്റുകുറ്റങ്ങൾ അക്കമിട്ടു നിരത്തി പാർട്ടി സ്വയംവിമർശനം നടത്തിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ കൃത്യമായ സമയത്ത് തള്ളിപ്പറയാതിരുന്നതും, തളിപ്പറമ്പിലെ സ്ഥാനാർഥി നിർണ്ണയത്തിൽ സംഭവിച്ച പിഴവും തോൽവിക്ക് ആക്കം കൂട്ടിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത് പാർട്ടിയിൽ ഏകകണ്ഠമായാണെന്നും റിപ്പോർട്ടിൽ അടിവരയിട്ടു പറയുന്നുണ്ട്.
സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ പാർട്ടിക്ക് കൂടുതൽ ജാഗ്രത ആവശ്യമായിരുന്നു എന്നാണ് വിലയിരുത്തൽ. തളിപ്പറമ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥിത്വം ഇതിനൊരു ഉദാഹരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളെ ശക്തമായി എതിർക്കാതിരുന്നത് രാഷ്ട്രീയമായി തിരിച്ചടിയായി. അയ്യപ്പസംഗമ വേദിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ചടങ്ങിന്റെ ശോഭ കെടുത്തിയെന്നും, ഇത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകിയതെന്നും സി.പി.എം വിലയിരുത്തുന്നു.
തിരുത്തൽ നടപടികൾക്ക് മൂന്ന് മാസം
തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിയിൽ പ്രായോഗികമായ തിരുത്തൽ നടപടികൾ അടിയന്തരമായി നടപ്പിലാക്കാനാണ് തീരുമാനം. ഇതിനായി മൂന്ന് മാസത്തെ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കീഴ്ഘടകങ്ങളിൽ ഒരു റൗണ്ട് ചർച്ചകൾ കൂടി പൂർത്തിയാക്കിയ ശേഷമാകും തിരുത്തൽ നടപടികളിലേക്ക് പാർട്ടി കടക്കുക.
The CPI(M) has engaged in intense self-criticism following its recent election defeat. The party leadership admitted to major strategic failures, specifically pointing out that they were too slow to publicly reject and distance themselves from SNDP Yogam leader Vellappally Natesan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."