'അകമ്പടിക്ക് 56 വാഹനങ്ങളും 560 പൊലിസുകാരും'; മേജര്‍ രവിയെ തള്ളി പിണറായി വിജയന്റെ ഓഫിസ്
തിരുവനന്തപുരം: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണവേളയില്‍ പിണറായി വിജയന്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയത് 55 വാഹനങ്ങളുടേയും 560 പൊലിസ് അകമ്പടിയോടുകൂടിയാണെന്നുമുള്ള മേജര്‍ രവിയുടെ ആരോപണം തള്ളി പ്രതിപക്ഷ നേതാവിന്റെ ഓഫിസ്.
മേജര്‍ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും വിലകുറഞ്ഞ പ്രചരണമാണെന്നും ഇത് അപലപനീയമാണെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫിസില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഇന്നസെന്റിന്റെ നിര്യാണവേളയില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്, 55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന ബി.ജെ.പി നേതാവ് മേജര്‍ രവിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ഇതു പോലെ ചില പ്രൊഫൈലുകളില്‍ വ്യാജ വീഡിയോ നിര്‍മ്മിച്ച് ഷെയര്‍ ചെയ്തതായും ശ്രദ്ധയില്‍ വന്നിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇന്നസെന്റിന് അന്ത്യോപചാരം അര്‍പ്പിക്കുന്ന യഥാര്‍ത്ഥ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിട്ടുള്ളതാണ്. അത് പരിശോധിച്ചാല്‍ ഈ അടിസ്ഥാന രഹിതമായ വ്യാജ നിര്‍മ്മിതി ആര്‍ക്കും മനസ്സിലാവുന്നതേ ഉള്ളൂ. പക്ഷെ മേജര്‍ രവിയെ പോലെ ഒരാള്‍ ഇത്തരം വില കുറഞ്ഞ പ്രചാരണം നടത്തുന്നത് അപലപനീയമാണ്. വസ്തുതാ വിരുദ്ധമായി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
നടന്‍ സലിംകുമാറിന് അന്തിമോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ എത്തിയത് താരതമ്യം ചെയ്തായിരുന്നു മേജര്‍ രവിയുടെ പരാമര്‍ശം.
പിണറായി വിജയന്‍ ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത് 56 അകമ്പടി വാഹനങ്ങളും 560 പൊലിസും 10 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുമായിട്ടാരുന്നുവെന്നാണ് മേജര്‍ രവി പറഞ്ഞത്.
എന്നാല്‍ ഇത് തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന തരത്തില്‍ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവും ഒരു പൈലറ്റ് വാഹനവും മാത്രമായിരുന്നു ഇന്നസെന്റിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോകള്‍. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസില്‍ നിന്ന് ഔദ്യോഗിക വാര്‍ത്താ കുറിപ്പ് പുറത്തുവന്നത്.
The office of Kerala Chief Minister Pinarayi Vijayan has rejected allegations made by Major Ravi regarding the Chief Minister’s security arrangements. Major Ravi had claimed that 56 vehicles and 560 police personnel were deployed as part of the Chief Minister’s entourage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."