HOME
DETAILS

സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമനിയന്ത്രണം; സമരഗേറ്റും ബാരിക്കേഡ് വെച്ച് അടച്ചു

  
June 09, 2026 | 5:29 AM

secretariat-media-restrictions-protest-gate-closed-barricades

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി മുതല്‍ സര്‍ക്കാര്‍ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും മുന്‍കൂട്ടി അനുമതിയില്ലാതെ സെക്രട്ടറിയേറ്റില്‍ പ്രവേശിക്കാനാകില്ല. 

മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കില്‍ ഒരാഴ്ച മുന്‍പ് തുടങ്ങിയ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ മറ്റ് ഓഫിസുകളിലേക്കും പൂര്‍ണ്ണമായി വ്യാപിപ്പിച്ചിരിക്കുന്നത്. 

മാധ്യമപ്രവര്‍ത്തര്‍ എത്തുമ്പോള്‍ അവര്‍ക്ക് പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന റൂമിലെക്ക് മാറ്റുകയും അവിടെ വച്ച് ഏത് വകുപ്പിലെ ഉദ്യോഗസ്ഥരെയാണോ കാണേണ്ടത് അവരുടെ അനുമതി ലഭിച്ച ശേഷം മാത്രമേ അകത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഏത് വകുപ്പില്‍ നിന്ന് ആരാണ് വിളിച്ചതെന്നും ആര്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നതെന്നും പ്രത്യേക രജിസ്റ്ററില്‍ എഴുതി വെക്കുകയും ചെയ്യണം.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേത്തുടര്‍ന്ന് പൊതുജനങ്ങള്‍ക്കുള്ള സന്ദര്‍ശന സമയം വൈകിട്ട് 3 മണി മുതല്‍ 5 മണി വരെയായി പരിമിതപ്പെടുത്തിയിരുന്നു. 

പ്രത്യേക പാസ് എടുത്തോ അല്ലെങ്കില്‍ അകത്തുനിന്നും സെക്യൂരിറ്റി ഗേറ്റിലേക്ക് വരുന്ന ഔദ്യോഗിക ഫോണ്‍ കോള്‍ വഴിയോ മാത്രമേ ഈ സമയത്തും ആളുകള്‍ക്ക് അകത്ത് കടക്കാന്‍ സാധിക്കുകയുള്ളു. ഈ സമയക്രമം ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മാധ്യമങ്ങളെയും തടയുന്നത്.

 ഇതിന് പുറമെ സെക്രട്ടേറിയറ്റിലെ പ്രധാന പ്രവേശന കവാടമായ നോര്‍ത്ത് ഗേറ്റ് (സമരകവാടം) ബാരിക്കേഡ് വെച്ച് പൂര്‍ണ്ണമായി അടച്ചിട്ടുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടനെ തുറന്നുകൊടുത്തിരുന്നെങ്കിലും ഇത് വീണ്ടും അടയ്ക്കുകയായിരുന്നു. 

 

Media restrictions have reportedly been re-imposed at the Secretariat, where protest activities have led to heightened security measures. The protest gate has been closed and barricades have been installed to control access and manage the situation. The developments indicate increased tension in the area, with authorities tightening movement and monitoring around the government complex.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago