HOME
DETAILS

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

  
Web Desk
June 09, 2026 | 7:42 AM

thrissur-whirlwind-uproots-trees-damages-vehicles-students-narrowly-escape

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഇന്ന് രാവിലെയുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. മിന്നല്‍ ചുഴലിയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിവീണു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ശക്തമായ കാറ്റ് വീശിയത്. ഒല്ലൂക്കര പൂച്ചട്ടിയിലുള്ള ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ മൈതാനത്ത് നിന്നിരുന്ന വന്‍ തേക്കുമരങ്ങള്‍ വേരോടെ പിഴുതുവീഴുകയായിരുന്നു. നാലു തേക്കുകളും സ്‌കൂള്‍ മുറ്റത്തെ വലിയ മാവുമാണ് കടപുഴകിയത്. 

മരം വീണതിനെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ചില ഭാഗങ്ങള്‍ തകര്‍ന്നു. ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പായതിനാല്‍ വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. 

കാറ്റുണ്ടായ ഉടന്‍ ഓട്ടോ ഡ്രൈവര്‍മാരും അധ്യാപകരും കുട്ടികളെ തൊട്ടടുത്ത വീടുകളിലേക്ക് എത്തിക്കുകയായിരുന്നു. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മരങ്ങള്‍ വീണത്. അപകടത്തില്‍ മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും തകര്‍ന്നു. 
മരങ്ങള്‍ വീണ വാഹനങ്ങള്‍ക്ക് തൊട്ടടുത്തും കുട്ടികള്‍ നില്‍ക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റി. 

വില്ലടം സ്‌കൂള്‍ വളപ്പിലും രണ്ട് മരങ്ങള്‍ വീണെങ്കിലും മറ്റു നാശനഷ്ടങ്ങളില്ല. തൃശ്ശൂര്‍-താണിക്കുടം റൂട്ടില്‍ രണ്ടിടത്ത് ഗതാഗതം തടസപ്പെട്ടു. 

കൊഴുക്കുള്ളി, വില്‍വട്ടം, നടത്തറ, പൂച്ചെട്ടി എന്നിവിടങ്ങളിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതിബന്ധം താറുമാറായി. ചിലയിടങ്ങളില്‍ ഗതാഗത തടസ്സവുമുണ്ടായി. 

 

 

A sudden whirlwind struck parts of Thrissur, uprooting trees and causing significant damage to vehicles. Several areas were affected by strong winds, leading to disruptions and property damage. Students narrowly escaped injury when the whirlwind hit, avoiding what could have been a serious accident. Authorities are assessing the damage and monitoring weather conditions in the region.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago