HOME
DETAILS

'മുഖ്യമന്ത്രി സന്ദര്‍ശിച്ചാല്‍  സ്‌കൂളിന് പബ്‌ളിസിറ്റി കിട്ടും, കുറേ കുട്ടികള്‍ പ്രവേശനം തേടും.' സ്‌കൂളിനെ കുറിച്ച ആശങ്ക പങ്കുവെച്ച് വി.ഡി സതീശന്  നാലാം ക്ലാസുകാരിയുടെ കത്ത് 

  
Web Desk
June 09, 2026 | 5:44 AM

fourth standard student writes to chief minister

ഓമശ്ശേരി: സ്‌കൂളില്‍ കുട്ടികള്‍ കുറയുന്നുവെന്നും പൂട്ടിപ്പോകുമെന്നുമുള്ള ആശങ്ക അറിയിച്ച് മുഖ്യമന്ത്രിക്ക് നാലാക്ലാസുകാരിയുടെ കത്ത്. പൂളപ്പൊയില്‍ ഗവ. എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ഓമശ്ശേരി പെരുന്തോട്ടത്തില്‍ റഷീദിന്റെ മകള്‍ ഹാദിയയാണ് മുഖ്യമന്ത്രിക്കു കത്തയച്ചിരിക്കുന്നത്. താന്‍ മോളുടെ സ്‌കൂള്‍ നേരിട്ടു സന്ദര്‍ശിക്കാമെന്ന് മുഖ്യമന്ത്രിയുടെ മറുപടിയും നല്‍കിയിട്ടുണ്ട്.  

മുഖ്യമന്ത്രി സ്‌കൂള്‍ സന്ദര്‍ശിച്ചാല്‍ സ്‌കൂളിനു നല്ല പബ്ലിസിറ്റി കിട്ടുമെന്നും കൂടുതല്‍ കുട്ടികള്‍ സ്‌കൂളില്‍ പ്രവേശനം തേടുമെന്നും ഹാദിയ കത്തില്‍ കുറിച്ചിരുന്നു. സ്‌കൂള്‍ പരിസരത്തെ കുട്ടികള്‍പോലും ഇപ്പോള്‍ ഇവിടെ അഡ്മിഷന്‍ എടുക്കുന്നില്ല. ഭാവിയില്‍ സ്‌കൂള്‍ ഇല്ലാതാകുമോ എന്നാണ് പേടി. തന്റെ ആശങ്ക ഈ കൊച്ചുമിടുക്കി പങ്കുവെച്ചു. 

ഒരു ദിവസം സ്‌കൂളില്‍ വരുമെന്നും മോളെയും ടീച്ചര്‍മാരെയും കാണുമെന്നും മുഖ്യമന്ത്രി മറുപടിക്കത്തില്‍ ഉറപ്പ് നല്‍കുന്നു. സ്‌കൂളിലേക്കു കൂടുതല്‍ കുട്ടികളെ എത്തിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. തിരക്ക് കാരണം കത്ത് വായിക്കാന്‍ വൈകിപ്പോയതിനാലാണ് മറുപടി വൈകിയത്. മോള്‍ നന്നായി പഠിക്കണമെന്നും ടീച്ചര്‍മാരോട് അന്വേഷണം പറയണമെന്നും മുഖ്യമന്ത്രി കത്തില്‍ കുറിച്ചു. 

പൂളപ്പൊയില്‍ ജി.എല്‍.പി സ്‌കൂളില്‍ ഈ അധ്യയന വര്‍ഷം വിദ്യാര്‍ഥി പ്രവേശനം തീരെ കുറഞ്ഞതായി അധ്യാപകര്‍ പറയുന്നു. 

 

a fourth standard student from a government lp school in kozhikode wrote to the chief minister expressing concern over declining student admissions and the possible closure of her school. the chief minister replied promising a visit.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി വാഹനം ഓടിച്ചത് 230 കിലോമീറ്റർ വേഗതയിൽ; വാഹനവും ഡ്രെെവറെയും കസ്റ്റഡിയിലെടുത്ത് ദുബൈ പൊലിസ്

uae
  •  11 days ago
No Image

2010-ന്റെ തനിയാവർത്തനം! ഇതുവരെയെല്ലാം കിറുകൃത്യം; ലോകകപ്പ് വീണ്ടും സ്പെയിനിലെത്തുമോ?

Football
  •  11 days ago
No Image

രാത്രികാല പവർകട്ട്; അത്യാസന നിലയിൽ വീട്ടിൽ കഴിയുന്ന രോഗി ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് മരിച്ചതായി പരാതി; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം

Kerala
  •  11 days ago
No Image

‘മോദി കാര്യങ്ങൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്നയാൾ’; പ്രധാനമന്ത്രി

National
  •  11 days ago
No Image

യുഎഇ ഉൾപ്പെടെ 4 രാജ്യങ്ങളിലെ കോൺസുലാർ സേവനം; ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

uae
  •  11 days ago
No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  11 days ago
No Image

അഞ്ച് രൂപയ്ക്ക് ഇനി ട്രെയിന്‍ യാത്ര; ചരിത്രക്കുതിപ്പിലേക്ക് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍

National
  •  11 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  11 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  11 days ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  11 days ago