HOME
DETAILS

കിടിലോസ്‌കി ഖത്തര്‍, സ്വിസിനെ ലാസ്റ്റ് മിനുട്ട് ഗോളില്‍ സൈഡാക്കി സമനില

  
vysakhan
June 13, 2026 | 9:27 PM

fifa world cup qatar draws match against switzerland by 1-1

സാന്‍ഫ്രാന്‍സിസ്‌കോ: അവസരങ്ങള്‍ ഏറെ തുലച്ച ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ കരുത്തരായ സ്വിറ്റ്‌സര്‍ലന്റിനെ 1-1ന് സമനിലയില്‍ കുരുക്കി ഖത്തര്‍. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ഒരു ഗോളിന് മുന്നിട്ട് നിന്ന സ്വിറ്റ്‌സര്‍ലന്റ്, അവസരങ്ങള്‍ ഉണ്ടാക്കുന്നതിലും മികവ് കാണിച്ചു. എന്നാല്‍ ഗോളിലേക്കുള്ള മുന്നേറ്റം മാത്രം സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുണ്ടായില്ല. മറുവശത്ത് ഖത്തറില്‍ നിന്ന് മുന്നേറ്റം എന്ന് പറയാനുള്ള നീക്കങ്ങള്‍ ഒന്നുമുണ്ടായില്ല. എന്നാല്‍ മത്സരത്തിന്റെ അധിക സമയത്ത് അവര്‍ക്ക് ലഭിച്ച അവസരം മുതലെടുത്താണ് സമനില ഗോളിലേക്ക് സ്വിറ്റ്‌സര്‍ലന്റ് എത്തിയത്. 

ആദ്യ മിനുട്ട് മുതല്‍ സ്വിസാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. പക്ഷേ ഫിനിഷിങ് പിഴവുകള്‍ ടീമിന് ഏറെ തിരിച്ചടിയായി. ഖത്തറിന്റെ ഗോള്‍കീപ്പര്‍ മഹമ്മൂദ് അബുനാദയുടെ സേവുകളാണ് ഖത്തറിനെ കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചത്. ആദ്യ പകുതിയില്‍ തന്നെ അഞ്ചോളം തകര്‍പ്പന്‍ സേവുകളാണ് താരം നടത്തിയത്. 17ാം മിനുട്ടിൽ സ്വിറ്റ്‌സര്‍ലന്റിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ബ്രീല്‍ എംബോളോ തകര്‍പ്പന്‍ കിക്കിലൂടെ ടീമിനെ മുന്നിലെത്തിക്കുകയായിരുന്നു. എന്നാൽ ഈ മികവ് പിന്നീട് നിലനിർത്താനായില്ല. പിന്നീടും സ്വിറ്റ്‌സര്‍ലന്‍ഡിനെ വേട്ടയാടിയത് ഫിനിഷ് പിഴവുകള്‍ തന്നെയായിരുന്നു.

36ാം മിനുട്ടില്‍ ഡാന്‍ എന്‍ഡോയെയ്ക്ക് വീണ്ടുമൊരു അവസരം തേടിയെത്തിയെങ്കിലും ഗോളാക്കാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറന്നില്ലെങ്കിലും ലീഡില്‍ അവസാനിപ്പിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സാധിച്ചിരുന്നു. രണ്ടാം പാതിയിലും മത്സരം ആദ്യ പകുതി പോലെ തന്നെയായിരുന്നു മുന്നേറിയത്. ഗോള്‍ വരാതിരുന്നതിനാല്‍ മത്സരം വിരസമായിരുന്നു. 78ാം മിനുട്ടിലാണ് ഖത്തറിന് മികച്ചൊരു അവസരം ലഭിക്കുന്നത്.

എഡ്മില്‍സന്‍ ജൂനിയറിന്റെ മികച്ചൊരു ക്രോസില്‍ അലാല്‍ദീന്‍ ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിന് പിന്നാലെ വീണ്ടും അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഖത്തറിന് സാധിച്ചു. ഒടുവില്‍ അധികസമയത്ത് കാത്തിരുന്ന ഗോള്‍ അവര്‍ക്ക് ലഭിച്ചു. ക്യാപ്റ്റന്‍ ബൗലേം ഖൗഖിയായിരുന്നു ടീമിന്റെ സ്‌കോറര്‍. ഇതോടെ ഖത്തര്‍ ഫിഫ ലോകകപ്പില്‍ ആദ്യമായി ഒരു പോയിന്റും സ്വന്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളുടെയും ക്രമക്കേടുകളുടെയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം; സിജെപി പ്രതിഷേധത്തില്‍ പ്രകാശ് രാജും പങ്കെടുക്കും

National
  •  2 hours ago
No Image

ലണ്ടനില്‍ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റുമരിച്ചു

International
  •  3 hours ago
No Image

കുവൈത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മലയാളി യുവാവ് മരിച്ചു

Kuwait
  •  3 hours ago
No Image

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുടമയ്ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

സന്ദീപ് വാര്യര്‍ എം.എല്‍.എയുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു

Kerala
  •  3 hours ago
No Image

കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കലെന്ന് എം.വി ഗോവിന്ദന്‍; ഉദ്ഘാടനത്തില്‍ നിന്ന് സി.പി.എം വിട്ടുനില്‍ക്കും

Kerala
  •  3 hours ago
No Image

തുർക്കിയുടെ പ്രതിരോധക്കോട്ട പൊളിച്ചു, ആസ്ത്രേലിയക്ക് വിജയത്തുടക്കം

Football
  •  3 hours ago
No Image

പ്രവാസികള്‍ക്ക് ആഘാതമായി സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഖത്തര്‍; ലക്ഷ്യം 20 ശതമാനം പങ്കാളിത്തം

qatar
  •  3 hours ago
No Image

വിമാനത്തിലെ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച 2.8 കിലോ സ്വര്‍ണം പിടികൂടി; മൂല്യം 4.26 കോടി രൂപ

National
  •  4 hours ago
No Image

കൊല്ലം ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; പാലത്തറ ഉയരപാതയില്‍ 10 മീറ്റര്‍ നീളത്തില്‍ പൊട്ടല്‍

Kerala
  •  4 hours ago


No Image

'അത് കൃത്യമായ ഓഫ്‌സൈഡാണ്, അത്ര ഉറപ്പുണ്ടെങ്കിൽ അത് എങ്ങനെയെന്ന് തെളിയിച്ചു കാണിക്കട്ടെ'; ഫിഫയെ വെല്ലുവിളിച്ച് ഗാരി നെവില്ലെ, ലോകകപ്പിൽ പെനാൽറ്റി വിവാദം

International
  •  4 hours ago
No Image

''ശബരിമല യുവതി പ്രവേശന ദിവസം തന്നെയും എ.ഡി.ജി.പി ശ്രീജിത്തിനെയും ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി, വിവരമറിഞ്ഞത് ടിവിയിലൂടെ'': വെളിപ്പെടുത്തലുമായി പത്മകുമാര്‍

Kerala
  •  4 hours ago
No Image

പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പ്രതീക്ഷ; ആഗോള വിപണിയില്‍ ക്രൂഡ് വില ഇടിഞ്ഞു, ഇന്ത്യയില്‍ ഇന്ധനവില കുറയുമോ?

International
  •  4 hours ago
No Image

'ലാഭം മാത്രം നൽകിയാൽ പോര, മൂലധനവും തിരികെ നൽകണം'; ബിസിനസ് പാർട്നർക്ക് 13.5 ലക്ഷം ദിർഹം നൽകാൻ ദുബൈ കോടതിയുടെ ഉത്തരവ്; നിർണ്ണായകമായത് വാട്സ്ആപ്പ് ചാറ്റുകൾ

uae
  •  4 hours ago