പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പ്രതീക്ഷ; ആഗോള വിപണിയില്‍ ക്രൂഡ് വില ഇടിഞ്ഞു, ഇന്ത്യയില്‍ ഇന്ധനവില കുറയുമോ?
പശ്ചിമേഷ്യയില്‍ സമാധാന കരാര്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷ ശക്തമായതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില മൂന്ന് മാസത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിലയിലെത്തി. സമാധാന കരാര്‍ നിലവില്‍ വന്നാല്‍ ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വങ്ങള്‍ കുറയുകയും ആഗോള വിപണിയിലേക്ക് കൂടുതല്‍ ക്രൂഡ് എത്തുകയും ചെയ്യുമെന്ന വിലയിരുത്തലാണ് എണ്ണവില കുറയാന്‍ പ്രധാന കാരണം.
നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 87 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം പ്രധാന ക്രൂഡ് ഇനങ്ങളുടെയെല്ലാം വില 90 ഡോളറിന് താഴെയാണ്. വെനസ്വേല, ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ കയറ്റുമതി വര്‍ധിച്ചതും വിപണിക്ക് ആശ്വാസമായിട്ടുണ്ട്. ആഗോള ലഭ്യതയില്‍ സ്ഥിരത ഉറപ്പാക്കാനായാല്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളര്‍ വരെ താഴാനിടയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
സമാധാന കരാര്‍ യാഥാര്‍ഥ്യമായാല്‍ ആഗോള വിപണിയില്‍ എണ്ണവില വീണ്ടും കുത്തനെ ഇടിയാന്‍ സാധ്യതയുണ്ട്. എന്നാല്‍ അതിന്റെ നേട്ടം ഇന്ത്യയിലെ ഇന്ധനവിലയില്‍ പ്രതിഫലിക്കുമോ എന്നത് വ്യക്തമല്ല. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയര്‍ന്ന സാഹചര്യത്തിലും 78 ദിവസത്തോളം പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാതെ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഏകദേശം 1.23 ലക്ഷം കോടി രൂപ ചെലവഴിച്ചെന്നാണ് കണക്കുകള്‍. വില കൂട്ടിയ ശേഷവും എണ്ണക്കമ്പനികള്‍ക്ക് നഷ്ടം തുടരുന്നതായാണ് വിലയിരുത്തല്‍.
ഇതിനാല്‍ നിലവിലെ സാമ്പത്തിക ബാധ്യതകള്‍ നികത്തിയ ശേഷമേ സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധ്യതയുള്ളൂ. അതേസമയം ഇറാന്റെ എണ്ണ കയറ്റുമതിക്കുമേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ധാരണകള്‍ സമാധാന കരാറില്‍ ഉള്‍പ്പെട്ടാല്‍ ആഗോള വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തുകയും വിലയില്‍ കൂടുതല്‍ ഇടിവുണ്ടാകുകയും ചെയ്യാം.
റഷ്യന്‍ എണ്ണയ്ക്കുമേലുള്ള ഉപരോധങ്ങളും ആഗോള വിപണിയിലെ മത്സരം ശക്തമാക്കുന്ന ഘടകമാണ്. ഇന്ത്യ ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായതിനാല്‍ കൂടുതല്‍ വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ റഷ്യ വലിയ വിലക്കിഴിവുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യയ്ക്ക് കൂടുതല്‍ കുറഞ്ഞ നിരക്കില്‍ എണ്ണ ലഭിക്കാന്‍ സഹായകരമാകും.
ആഗോള വിപണിയില്‍ എണ്ണവില കുറയുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനൊപ്പം വ്യാപാരക്കമ്മി നിയന്ത്രിക്കാനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധര്‍. ഇന്ധനവിലയില്‍ ഉടന്‍ ആശ്വാസം ലഭിക്കുമോയെന്നത് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയതീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും.
Hopes for West Asian peace talks; Crude prices have fallen in the global market, will fuel prices fall in India?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."