നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചക്കേസിലെ പ്രതിക്കും പുനഃപരീക്ഷ എഴുതാം; അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച കേസില്‍ അറസ്റ്റിലായ പ്രതിക്ക് പുനഃപരീക്ഷ എഴുതാന്‍ അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി. ഗുരുഗ്രാം സ്വദേശി യഷ് യാദവിനാണ് പൊലിസ് കസ്റ്റഡിയില്‍ പരീക്ഷ എഴുതാനുള്ള അനുമതി ലഭിച്ചത്. വിദ്യാഭ്യാസം മൗലികാവകാശമാണെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
ജൂണ്‍ 21നാണ് നീറ്റ് പുനപരീക്ഷ നടക്കുക. പരീക്ഷ എഴുതാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യഷ് യാദവ് കോടതിയെ സമീപിച്ചിരുന്നു. റദ്ദാക്കിയ നീറ്റ് പരീക്ഷ യഷും എഴുതിയിരുന്നു. യഷ് യാദവിന് പഠനത്തിനായുള്ള പുസ്തകങ്ങളും, സ്റ്റഡി മെറ്റീരിയിലുകളും ജയിലിൽ അനുവദിക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ യഷ് യാദവ് ഉൾപ്പെടെ പത്തോളം പ്രതികളെ ഇതിനോടകം സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകൾ നടന്നത്.
ഇതിനിടെ പുനപരീക്ഷയുടെ ചോദ്യപേപ്പർ ചോരാതെയിരിക്കാൻ കർശന ജാഗ്രതയിലാണ് ദേശീയ പരീക്ഷ ഏജൻസി. ചോദ്യപേപ്പർ തയ്യാറാക്കുന്നവരെയും വിവർത്തനം ചെയ്യുന്നവരെയും പുന:പരീക്ഷ നടക്കുന്നത് വരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. പുനപരീക്ഷ നടക്കുന്ന ജൂൺ 21 വരെ നിയന്ത്രണം തുടരുമെന്നാണ് വ്യക്തമാകുന്നത്. ചോദ്യപേപ്പറുകൾ സുരക്ഷിതമാക്കി എത്തിക്കാൻ വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറുകളും ഉപയോഗപ്പെടുത്തും. പേപ്പർ അച്ചടി, സംഭരണം, വിതരണം എന്നിവയ്ക്കും അധിക സുരക്ഷ ഏർപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."