ഫ്രാന്‍സ് ഒന്ന് വിറച്ചു, പിന്നെ ഗോള്‍ വര്‍ഷം; എംബാപ്പെ വക രണ്ടെണ്ണം
ന്യൂയോര്‍ക്ക്: ഫേവറിറ്റുകള്‍ പതറുകയാണോ എന്ന് ആദ്യമൊന്ന് സംശയിച്ചു. എന്നാല്‍ അതിന് മറുപടി ലഭിച്ചത് രണ്ടാം പാതിയില്‍. 2002 ആവര്‍ത്തിക്കുമെന്ന് കരുതിയവര്‍ക്കെല്ലാം കൃത്യമായ തിരിച്ചടി നല്‍കി ഫ്രാന്‍സിന് സെനഗലിനെതിരേ 3-1ന്റെ തകര്‍പ്പന്‍ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ഫ്രാന്‍സിന്റെ മികച്ച ജയം. ടീമിലെ സൂപ്പര്‍ സ്റ്റാര്‍ ഫോര്‍വേര്‍ഡായ കിലിയന്‍ എംബാപ്പെ തന്റെ മികവിന്റെ നിഴല്‍ മാത്രമായിരുന്നു ആദ്യ പകുതിയില്‍. പന്ത് ലഭിക്കാന്‍ തന്നെ താരം ഏറെ ബുദ്ധിമുട്ടി. മധ്യനിരയില്‍ കളി നിയന്ത്രിക്കാനും ഫ്രാന്‍സ് മറക്കുന്ന കാഴ്ച്ചയാണ് കണ്ടത്. എന്നാല്‍ സെനഗല്‍ നിരവധി അവസരങ്ങളും സൃഷ്ടിച്ചു. പക്ഷേ ഫിനിഷിങ് പിഴവില്ലായിരുന്നെങ്കില്‍ രണ്ടിലധികം ഗോളുകള്‍ക്ക് ലീഡ് ചെയ്യാനുള്ള അവസരം സെനഗലിനുണ്ടായിരുന്നു.
ആദ്യ പകുതിയില്‍ 4-4-2 എന്ന ഫോര്‍മേഷനിലാണ് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ടീമിനെ കളിക്കാന്‍ ഇറങ്ങിയത്. ഇത് ടീമിന് പൊസഷന്‍ അടക്കം കൈവിടുന്നതിനാണ് വഴിയൊരുക്കിയത്. ഉസ്മാന്‍ ഡെമ്പലെയ്ക്ക് സ്വതസിദ്ധമായ രീതിയില്‍ കളിക്കാനും ഇത് തടസമുണ്ടാക്കി. എംബെയിലേക്ക് പന്തെത്തുകയും ചെയ്തില്ല. താരത്തിന് വേണ്ടത്ര ഗോള്‍പോസ്റ്റ് ലക്ഷ്യമിട്ട് കുതിക്കാനും സാധിച്ചില്ല. ഫ്രാന്‍സിന് കൃത്യമായ ഫോം വീണ്ടെടുക്കാനാവാത്തതിന്റെ എല്ലാ പ്രശ്‌നങ്ങളും അവര്‍ ആദ്യ പകുതിയില്‍ അനുഭവിച്ചിരുന്നു.
രണ്ടാം പാതിയില്‍ 4-4-1-1 എന്ന പൊസിഷനിലേക്ക് ഫ്രാന്‍സ് കളി മാറ്റിയതോടെ ടീമിന്റെ ശൈലിക്ക് ഒഴുക്ക് കൈവരിക്കാനായത്. ആദ്യ പാതിയില്‍ നിന്ന് വ്യത്യസ്തമായി അടിമുടി മാറിയ ഫ്രഞ്ച് ടീമിനെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. മൈക്കിള്‍ ഒലിസെയെ മധ്യനിരയിലേക്ക് കൊണ്ടുവന്നതും ടീമിന് ഗുണകരമായി. ദിദിയര്‍ ദെഷാംപ്‌സിന്റെ ഈ ശൈലിയാണ് മുന്നേറ്റത്തില്‍ ഫ്രാന്‍സിന്റെ കൂടുതല്‍ അപകടകാരിയാക്കിയത്. 58ാം മിനുട്ടില്‍ എംബാപ്പെയെ ബോക്‌സില്‍ വീഴ്ത്തിയതിന് പെനാല്‍റ്റി അനുവദിക്കാത്തതും ഏറെ വിവാദമായി. വി.എ.ആര്‍ പരിശോധനയിലെ വന്‍ പിഴവായിരുന്നു ഇത്.
66ാം മിനുട്ടില്‍ ടീം കാത്തിരുന്ന ഗോളെത്തി. ഒലിസെയില്‍ നിന്നായിരുന്നു ഗോളിനുള്ള പന്തെത്തിയത്. അനായാസം താരം ലക്ഷ്യം കാണുകയായിരുന്നു. 82ാം മിനുട്ടില്‍ ബ്രാഡ്‌ലി ബാര്‍ക്കോള കൂടി ലക്ഷ്യം കണ്ടതോടെ അനായാസം ഫ്രാന്‍സ് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍ അവസാന നിമിഷം ചില ട്വിസ്റ്റുകളും മത്സരത്തില്‍ പിറന്നു. അധികസമയത്ത് ഞെട്ടിച്ച ഗോളിലൂടെ ഇബ്രാഹിം എംബായെ സെനഗലിനായി ആശ്വാസ ഗോള്‍ നേടി. എന്നാല്‍ തൊട്ടുപിന്നാലെ തന്നെ എംബാപ്പെയുടെ ലോങ് റേഞ്ചര്‍ ഫ്രാന്‍സിന്റെ മൂന്നാം ഗോളിനും വഴിയൊരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."