HOME
DETAILS

മൂവാറ്റുപുഴയില്‍ യുവതിക്ക് നേരെ ആക്രമണശ്രമം; മാരകായുധങ്ങളുമായി ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്റര്‍, 5 യുവാക്കള്‍ പിടിയില്‍

  
June 17, 2026 | 3:27 AM

horrific chase in muvattupuzha woman attempted to be assaulted 5 youths arrested after chasing truck for 15 Km

 


കൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ച അഞ്ചംഗ യുവാക്കളുടെ സംഘം അറസ്റ്റിലായി. ഈസ്റ്റ് മാറാടിയിലെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയായ പാലാ സ്വദേശിനിയെയാണ് പ്രതികള്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ തുനിഞ്ഞത്.

സംഭവത്തില്‍ ഈസ്റ്റ് മാറാടി സ്വദേശി അജിത് (19), മീങ്കുന്നം സ്വദേശി അദ്വൈത് (20), ടോമി ഷാജി (19), അര്‍ജുന്‍ സനില്‍ (20), അശ്വിന്‍ രഘു (20) എന്നിവരെ മൂവാറ്റുപുഴ പൊലിസ് പിടികൂടി. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തു.

രാത്രി 11.15ഓടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ രണ്ട് ബൈക്കുകളിലായെത്തിയ സംഘം കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്നോടിയ യുവതിയെ രക്ഷിക്കാന്‍ മറ്റൊരു ബൈക്ക് യാത്രികന്‍ ശ്രമിച്ചെങ്കിലും അയാളുടെ വാഹനം പെട്ടെന്ന് കേടായി. ഇതോടെ റോഡില്‍ കുടുങ്ങിയ യുവതി, ആ സമയം അതുവഴി വന്ന ഒരു ലോറി കൈകാട്ടി നിര്‍ത്തുകയായിരുന്നു. അവസ്ഥ മനസ്സിലാക്കിയ ഇതരസംസ്ഥാനക്കാരനായ ഡ്രൈവര്‍ യുവതിയെയും രക്ഷിക്കാനെത്തിയ യുവാവിനെയും വണ്ടിയില്‍ കയറ്റി മുന്നോട്ട് എടുത്തു.

ഇതോടെ അക്രമിസംഘം മാരകായുധങ്ങളുമായി ലോറിയെ പിന്തുടര്‍ന്നു. സിനിമയെ വെല്ലുന്ന രീതിയില്‍ കൊലവിളി നടത്തിയും ലോറിയില്‍ ആയുധങ്ങള്‍ കൊണ്ട് അടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ 15 കിലോ മീറ്ററോളമാണ് വാഹനത്തെ പിന്തുടര്‍ന്നത്.

ഈ സമയം ലോറിക്കു പിന്നാലെ വന്ന ഒരു കാറിലുണ്ടായിരുന്നവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. യാത്രയ്ക്കിടയില്‍ യുവതി പൊലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂം ജാഗ്രതാ നിര്‍ദേശം നല്‍കി. രാമമംഗലത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലിസിന് മുന്നിലേക്ക് ലോറി എത്തിയതോടെ അക്രമികള്‍ ബൈക്ക് തിരിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. കാറിലുണ്ടായിരുന്നവര്‍ നല്‍കിയ ദൃശ്യങ്ങളിലെ ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുലര്‍ച്ചെയോടെ അഞ്ച് പ്രതികളെയും വീടുകളില്‍ നിന്ന് പൊലിസ് പൊക്കി.

 

Five youths were arrested and remanded in Kochi for allegedly attempting to assault a woman and staging a cinematic 15-km chase with weapons after she escaped into a passing truck.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സാലോജിക് കേസ്: ചോദ്യം ചെയ്യലിനായി വീണ വിജയന്‍ ഇ.ഡിക്ക് മുന്നില്‍, ഓഫിസില്‍ കനത്ത സുരക്ഷ

Kerala
  •  3 hours ago
No Image

തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചു; വഴിയാത്രക്കാരുടെ തക്കസമയത്തെ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

Kerala
  •  3 hours ago
No Image

എസ്.ഐ ആയി വഴിവിട്ടു നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, പരിശീലനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Kerala
  •  3 hours ago
No Image

'ഓരോ തെരുവുകളില്‍ നിന്നുമുയരുന്ന വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഒരു ഗര്‍ജ്ജനമാക്കാന്‍ ഒത്തു ചേരാം' രാഹുല്‍ ഗാന്ധിയുടെ കോട്ട റാലി ഇന്ന്, തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  3 hours ago
No Image

ലഹരിമരുന്ന് കടത്ത് സംഘത്തെ തകര്‍ത്തു: യു.എ.ഇയില്‍ 23 പേര്‍ അറസ്റ്റില്‍

uae
  •  3 hours ago
No Image

ശബരിമല ശ്രീകോവില്‍ മേല്‍ക്കൂരയില്‍ നിറവ്യത്യാസം; തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന

Kerala
  •  4 hours ago
No Image

പശ്ചിമ ബംഗാളിലെ എസ്.ഐ.ആറും ബി.ജെ.പിയുടെ വിജയവും തമ്മില്‍ ബന്ധമെന്ന് അന്വേഷണ റിപ്പോർട്ട്

National
  •  4 hours ago
No Image

മുൻ മന്ത്രി രാജീവിന്റെ തുറന്നുപറച്ചിൽ: ലക്ഷ്യമിടുന്നത് സി.പി.എമ്മിലെ പൊളിച്ചെഴുത്തോ?

Kerala
  •  4 hours ago
No Image

ഏരിയ കമ്മിറ്റി അംഗത്തിന് അശ്ലീല സന്ദേശം; ഒടുവില്‍ എസ്.എഫ്.ഐ ജില്ല നേതാവിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം

Kerala
  •  4 hours ago
No Image

തെരഞ്ഞെടുപ്പു തോൽവി: ഗോവിന്ദനെതിരേ സി.പിഎമ്മിൽ പടയൊരുക്കം, പരോക്ഷ വിമർശനവുമായി എം.എ ബേബി

Kerala
  •  4 hours ago