മാതൃകയായി ഷാജി; ബസ് അപകടത്തില്‍ വസ്ത്രം കീറിപ്പോയ സ്ത്രീക്ക് ഉടുമുണ്ടി ഊരി നല്‍കി ചായക്കച്ചവടക്കാരന്‍
തൃപ്പൂണിത്തുറ: റോഡപകടത്തില്‍പെട്ട് വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും കീറിപ്പോയ സ്ത്രീക്ക് താന്‍ ഉടുത്തിരുന്ന മുണ്ടഴിച്ചു നല്‍കി മാതൃകയായി ഒരു ചായക്കച്ചവടക്കാരന്‍. കിഴക്കേക്കോട്ട മരട്ടിപ്പറമ്പില്‍ സ്വദേശിയായ എം.ആര്‍ ഷാജിയാണ് ദുരന്തമുഖത്ത് അസാധ്യമായ മാനവികത ഉയര്‍ത്തിപ്പിടിച്ചത്. തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനില്‍ വച്ചായിരുന്നു സംഭവം.
സൈക്കിളില്‍ സമീപത്തെ കടകളിലേക്ക് ചായ വിതരണം ചെയ്യാനായി എത്തിയപ്പോഴാണ് ഷാജി ദാരുണമായ ആ അപകടം നേരില്‍ കണ്ടത്. നിയന്ത്രണം വിട്ട ബസിനടിയിലേക്ക് വീണ സ്ത്രീയെ റോഡിലൂടെ മീറ്ററുകളോളം വാഹനം വലിച്ചിഴച്ചിരുന്നു. ഇതിന്റെ ആഘാതത്തിലാണ് ഇവരുടെ വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും കീറിപ്പോയത്. അപകടസ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇവരെ റോഡില്‍ നിന്നും എഴുന്നേല്‍പ്പിച്ച ഉടന്‍ തന്നെ ഷാജി ഒട്ടും മടിക്കാതെ താന്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ച് അവര്‍ക്ക് നല്‍കുകയായിരുന്നു.
സ്ത്രീയെ വസ്ത്രം ധരിപ്പിച്ച ശേഷം സമീപത്തെ കടയില്‍ നിന്നാണ് ഷാജി മറ്റൊരു മുണ്ട് വാങ്ങി ഉടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്‍മുന്നില്‍ കണ്ട അപകടത്തില്‍ പതറാതെ, മാനുഷിക മൂല്യങ്ങള്‍ക്ക് വിലനല്‍കിയ ഷാജിക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്നത്.
A local tea vendor in Thrippunithura won hearts by wrapping his own dhoti around a woman accident victim whose clothes were completely torn after being dragged by a bus.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."