HOME
DETAILS

വിജയ്ക്കും ഉദയനിധിക്കും, എതിരായ ഹരജികള്‍ തള്ളി മദ്രാസ് ഹൈക്കോടതി; തള്ളിയത് ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍

  
Web Desk
June 17, 2026 | 9:48 AM

The Madras High Court dismissed the petitions filed against Vijay and Udhayanidhi seeking an investigation by the Income Tax Department

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍, ബി.ജെ.പി നേതാവ് തമിഴിസൈ സൗന്ദരരാജന്‍ എന്നിവര്‍ക്ക് എതിരായ ഹരജികള്‍ തള്ളി മദ്രാസ് ഹൈക്കോടതി. ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സ്വത്തുവിവരങ്ങളില്‍ ക്രമക്കേടുകളുണ്ടെന്നാരോപിച്ചായിരുന്നു വിവിധ റിട്ട് ഹരജികള്‍ കോടതിയിലെത്തിയത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ഉദയനിധി സ്റ്റാലിന്‍, തമിഴിസൈ സൗന്ദരരാജന്‍ എന്നിവര്‍ക്കെതിരേ ആദായ നികുതി വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ അന്വേഷണം നടത്തണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.

ഈ ഹര്‍ജികളില്‍ കഴിഞ്ഞ ഏപ്രിലില്‍ കോടതി ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറലിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ സമാന ആരോപണങ്ങള്‍ ഉന്നയിച്ച് വിവിധ സ്ഥാനാര്‍ഥികള്‍ക്കെതിരേ സമര്‍പ്പിച്ച നിരവധി ഹര്‍ജികള്‍ നേരത്തെയും കോടതി തള്ളിയിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

അതേസമയം, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍ വിജയ് നേടിയ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹരജി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡി.എം.കെ സ്ഥാനാര്‍ഥിയാണ് ഹരജിക്കാരന്‍.

തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് കൃത്യമായി നല്‍കിയില്ലെന്നും പ്രചാരണത്തിനായി കുട്ടികളെ ഉപയോഗിച്ചുവെന്നുമാണ് ഹരജിയിലെ ആരോപണം. ഹരജിയില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

The Madras High Court dismissed petitions filed against Tamil Nadu Chief Minister Vijay, Opposition Leader Udhayanidhi Stalin, and BJP leader Tamilisai Soundararajan. The petitions sought an Income Tax Department investigation. The bench headed by the Chief Justice dismissed the pleas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹച്ചെലവിന് പണം കണ്ടെത്താന്‍ 3 കോടിയുടെ സ്വര്‍ണക്കവര്‍ച്ച; തനിഷ്‌ക് ജ്വല്ലറി ജീവനക്കാരനും കാമുകിയും അറസ്റ്റില്‍

National
  •  4 hours ago
No Image

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളും വിവരാവകാശ രേഖയിലെ 'പൂജ്യം' താമസച്ചെലവും: ഒരു വിശകലനം

Kerala
  •  4 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

National
  •  5 hours ago
No Image

ഓര്‍ഡിനറി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, പണം നല്‍കണമെന്നുള്ളവര്‍ ഓര്‍ഡിനറിയില്‍ കയറേണ്ട; മന്ത്രി സി.പി. ജോണ്‍

Kerala
  •  5 hours ago
No Image

നെടുമങ്ങാട്ട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Kerala
  •  5 hours ago
No Image

നീറ്റ് യുജി 2026 പുനഃപരീക്ഷ; താല്‍ക്കാലിക വിലക്കിനെതിരേ ടെലഗ്രാം ഡല്‍ഹി ഹൈക്കോടതിയില്‍

National
  •  6 hours ago
No Image

'ഐ ലവ് യു മമ്മി-പാപ്പ' നീറ്റിൽ വീണ്ടും ആത്മഹത്യ, മരിച്ചത് 12ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടിയ വിദ്യാർഥിനി 

National
  •  6 hours ago
No Image

നിയമസഭയിലെ 'മാഷും കുട്ട്യോളും'- രമേശ് പിഷാരടിയും ബിനിമോനും വീണ്ടും 'റോണി സാറി'ന്റെ ക്ലാസ്സിൽ...

Kerala
  •  6 hours ago
No Image

പി.എം ശ്രീ പദ്ധതി: നിലപാട് നിശ്ചയിക്കാന്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു

Kerala
  •  7 hours ago
No Image

'50 കോടി രൂപ, സ്വകാര്യ ജെറ്റുകള്‍' എം.പിമാര്‍ക്ക് കളംമാറാന്‍ വന്‍വാഗ്ദാനങ്ങളെന്ന് സഞ്ജയ് റാവത്ത്; മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും കൂറുമാറ്റ വിവാദം

National
  •  7 hours ago