HOME
DETAILS
MAL
എംബ്രയേര്‍ വിമാന ഇടപാട്: സി.ബി.ഐ അന്വേഷണം ആരംഭിച്ചു
backup
September 17 2016 | 20:09 PM
ന്യൂഡല്‍ഹി: ബ്രസീലിയന്‍ വിമാന നിര്‍മാണ കമ്പനിയില്‍ നിന്നും വിമാനങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണത്തെക്കുറിച്ച് സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു.
യു.പി.എ സര്‍ക്കാരിന്റെ കാലത്തു 1390 കോടി രൂപയുടെ എംബ്രയേര്‍ വിമാന ഇടപാടില്‍ ക്രമക്കേട് നടന്നതായി അമേരിക്കന്‍ അന്വേഷണ ഏജന്‍സികളാണ് വെളിപ്പൈടുത്തിയത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് സി.ബി.ഐയെ സമീപിച്ചത്.
2008 ലാണ് എംബ്രയേറുമായി കരാര്‍ ഒപ്പുവച്ചത്. മൂന്ന് ഇ.എം.ബി 145 വിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാര്‍. കൂടിയ തുകയ്ക്ക് കരാര്‍ ലഭിക്കുന്നതിന് വേണ്ടി എംബ്രയേര്‍ ബ്രിട്ടന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരന് വഴി ഇന്ത്യയിലെ അധികൃതര്‍ക്ക് കോഴ നല്‍കിയെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."