ഐ.എസ് നേതാവ് ഡോ.വാഇല്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: ഐ.എസ് വാര്‍ത്താവിതരണ മന്ത്രി എന്നറിയപ്പെടുന്ന മുതിര്‍ന്ന നേതാവ് വാഇല്‍ ആദില്‍ ഹസന് സല്മാന് അല്‍ ഫയാദിനെ വധിച്ചെന്ന് പെന്റഗണ്‍. സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഡോ.വാഇല്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.
ഐ.എസ് വധിക്കുന്നവരുടെ വിഡിയോ ദൃശ്യങ്ങളും മറ്റും തയാറാക്കി മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്യുന്നത് വാഇലായിരുന്നു. കഴിഞ്ഞ ഏഴിന് ഐ.എസ് ആസ്ഥാനമായ റഖയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ പറഞ്ഞു. കഴിഞ്ഞ മാസം വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഐ.എസ് വക്താവ് അബു മുഹമ്മദ് അല്‍ അദ്നാനിയുടെ അടുത്ത ബന്ധമുള്ളയാളായിരുന്നു വാഇല്‍. ഐ.എസിന്റെ മുതിര്‍ന്ന നേതാക്കളെ കൊന്നൊടുക്കാനാണ് അമേരിക്ക പദ്ധതിയിട്ടത്. ഇതിനകം പ്രമുഖരായ നിരവധി പേരെ വ്യോമാക്രമണത്തിലൂടെ വധിക്കാന്‍ യു.എസ് സേനയ്ക്ക് കഴിഞ്ഞുവെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."