ഇന്നും കുത്തനെ ഇടിഞ്ഞ് പൊന്ന്; കുറയുന്നത് തുടര്‍ച്ചയായ നാലാംനാള്‍
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. യു.എസ് -ഇറാന്‍ സമാധാനകരാറിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയരുമെന്ന് പ്രതീക്ഷിച്ച സ്വര്‍ണവില തുടര്‍ച്ചയായ നാലാം നാളാണ് കുറയുന്നത്. ഗ്രാമിന് 335 രൂപയും പവന് 2,680 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
നാലാം ദിനവും കുത്തനെ താഴോട്ട്. ഇന്ന് ഗ്രാമിന് 335 രൂപ കുറഞ്ഞ് 13370 രൂപയും പവന് 2,680 രൂപ കുറഞ്ഞ് 1,06,960 രൂപയുമായി.
ഇന്നലെ ഗ്രാമിന് 145 രൂപ കുറഞ്ഞിരുന്നു. പവന് 1,160 രൂപയും കുറഞ്ഞ് 1,09,640 രൂപയായിരുന്നു വില. ബുധനാഴ്ചയാകട്ടെ പവന് 200 രൂപ കുറഞ്ഞ് 1,10,800 രൂപയായിരുന്നു വില. ചൊവ്വാഴ്ച 120 രൂപ കുറഞ്ഞ് 1,11,000 രൂപയുമായിരുന്നു പവന്റെ വില.
ഇടിവ് അന്താരാഷ്ട്ര വിപണിയിലും
അന്താരാഷ്ട്രവിപണിയിലും ഇന്ന് സ്വര്‍ണവില കുറഞ്ഞിരിക്കുകയാണ്. സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് ഇന്ന് 78.40 ഡോളര്‍ കുറഞ്ഞ് 4,147.91 ഡോളറായി . 1.85 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 335 രൂപയും പവന് 2,680 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 13,370 രൂപയും പവന് 2,680 രൂപയുമാണ് ഇന്നത്തെ വില.
24 കാരറ്റ്
ഗ്രാമിന് 365 രൂപ കുറഞ്ഞ് 14,586
പവന് 2,920 രൂപ കുറഞ്ഞ് 1,16,688
22 കാരറ്റ്
ഗ്രാമിന് 335 രൂപ കുറഞ്ഞ് 13,370
പവന് 2,680 രൂപ കുറഞ്ഞ് 1,06,960
18 കാരറ്റ്
ഗ്രാമിന് 274 രൂപ കുറഞ്ഞ് 10,939
പവന് 2,192 രൂപ കുറഞ്ഞ് 87,512
gold prices witnessed another sharp decline, marking the fourth consecutive day of falling rates in the jewellery and precious metals market.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."