HOME
DETAILS

കൂരാച്ചുണ്ടിൽ മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയിൽ പെരുമ്പാമ്പ്; നാട്ടുകാർ പിടികൂടി വനംവകുപ്പിന് കൈമാറി

  
June 22, 2026 | 1:57 PM

python rock python found in glass cabinet of mobile shop in koorachundu locals capture and hand it over to forest department

കൂരാച്ചുണ്ട്: മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയ്ക്കുള്ളിൽ പെരുമ്പാമ്പ് കയറിക്കൂടിയത് നാട്ടുകാരിൽ വലിയ കൗതുകമുണർത്തി. കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ പ്രവർത്തിക്കുന്ന 'ഓക്‌സോൺ' മൊബൈൽ ഷോപ്പിലാണ് അപ്രതീക്ഷിത അതിഥിയായി പെരുമ്പാമ്പ് എത്തിയത്. കടയുടമയും നാട്ടുകാരും ചേർന്ന് പാമ്പിനെ സുരക്ഷിതമായി പിടികൂടി വനംവകുപ്പിന് കൈമാറി.

ബില്ലിങ്ങിനിടെ കണ്ണിൽപെട്ട ആ 'അനക്കം'

കടയുടമയായ ഷാമിർ സാധനം വാങ്ങാനെത്തിയ കസ്റ്റമർക്ക് ബില്ല് നൽകിക്കൊണ്ടിരുന്നപ്പോഴാണ് ചില്ല് അലമാരയ്ക്കുള്ളിൽ എന്തോ അനങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് ഡിസ്പ്ലേയ്ക്ക് വച്ചിരുന്ന ഫോണുകൾക്കിടയിൽ പെരുമ്പാമ്പ് ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടത്. കടയ്ക്കുള്ളിൽ പെരുമ്പാമ്പിനെ കണ്ടതോടെ കടയുടമയും കസ്റ്റമറും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

“കസ്റ്റമർക്ക് ബില്ല് കൊടുക്കുന്ന തിരക്കിലായിരുന്നു ഞാൻ. പെട്ടെന്നാണ് അലമാരയ്ക്കുള്ളിൽ എന്തോ ഒരു ചലനം കണ്ടത്. നോക്കിയപ്പോൾ വലിയൊരു പെരുമ്പാമ്പ്! എപ്പോഴാണ് ഇത് അകത്തുകയറിയതെന്ന് ഒട്ടും മനസ്സിലായില്ല.” കടയുടമ ഷാമിർ പറയുന്നു.

മൊബൈൽ കടയിൽ പാമ്പ് കയറിയെന്ന വാർത്ത പരന്നതോടെ വൻ ജനക്കൂട്ടമാണ് മേലെ  കൂരാച്ചുണ്ട് അങ്ങാടിയിൽ തടിച്ചുകൂടിയത്. തുടർന്ന് നാട്ടുകാർ ഒത്തുചേർന്ന് അതീവ ജാഗ്രതയോടെ പാമ്പിനെ സുരക്ഷിതമായി പിടികൂടി ചാക്കിലാക്കുകയായിരുന്നു.

വിവരമറിഞ്ഞ് കക്കയം ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നാട്ടുകാർ പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായി കൈമാറി. ഇതിനെ പിന്നീട് വനമേഖലയിൽ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. എന്തായാലും തിരക്കേറിയ ടൗണിലെ കടയ്ക്കുള്ളിൽ എങ്ങെനെ പെരുമ്പാമ്പ് എത്തിയത്  ഇപ്പോഴും സംസാരവിഷയമാണ്.

 

a python was found inside the glass display cabinet of a mobile shop in koorachundu. the unexpected visitor shocked the shop owner and customers, but local residents quickly gathered and safely captured the snake



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; മൂന്നാഴ്ചയ്ക്കിടെ ഗ്രാമിന് കുറഞ്ഞത് 46 ദിർഹത്തിലധികം, നിക്ഷേപകർക്ക് സുവർണ്ണാവസരം

uae
  •  4 hours ago
No Image

ക്രിക്കറ്റ് കോച്ചിങ്ങിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; മുന്‍ ക്രിക്കറ്റ് കോച്ച് കുറ്റക്കാരനെന്ന് കോടതി

Kerala
  •  4 hours ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് വ്യാജപ്രചാരണം: എ.എ റഹീം എം.പിയുടെ പരാതിയിൽ സൈബർ പൊലിസ് കേസെടുത്തു

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി ഷിഗെല്ല; ജാഗ്രതാ നിര്‍ദേശം

Kerala
  •  4 hours ago
No Image

ഇറാൻ ആക്രമണം മേഖലയെ മാറ്റിമറിച്ചു; ചില അയൽരാജ്യങ്ങളുടെ നിലപാട് അത്ഭുതപ്പെടുത്തിയെന്ന് യുഎഇ

uae
  •  4 hours ago
No Image

ഷാഫി പറമ്പിലിനും പാറക്കൽ അബ്ദുള്ളയ്ക്കും നേരെ ഭീഷണി: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യതി നിയന്ത്രണം ഒഴിവാക്കി കെഎസ്ഇബി

Kerala
  •  4 hours ago
No Image

'പരീക്ഷാ നടത്തിപ്പുകാര്‍ക്ക് രണ്ടാം അവസരം ലഭിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് എന്തുകൊണ്ട് ലഭിച്ചില്ല?': നീറ്റ്‌യുജി പുനഃപരീക്ഷയെ ചൊല്ലി പുതിയ വിവാദം

National
  •  5 hours ago
No Image

ലക്നൗവില്‍ കോച്ചിങ് സെന്ററിലെ തീപിടിത്തത്തില്‍ മരണം 14 ആയി

Kerala
  •  5 hours ago
No Image

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് മാസം 3000 രൂപ; വന്‍ പ്രഖ്യാപനങ്ങളുമായി പശ്ചിമ ബംഗാള്‍ ബജറ്റ്

International
  •  5 hours ago