HOME
DETAILS

നീറ്റ് തമിഴ്‌നാട് വിദ്യാര്‍ഥികളോട് ചെയ്യുന്ന അനീതി; ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കല്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വിജയ്

  
Web Desk
June 23, 2026 | 9:13 AM

NEET is an injustice to Tamil Nadu students Chief Minister Vijay will not allow imposition of Hindi languagePriyadarshini buses cancel trips passengers wait for hours

ചെന്നൈ: നീറ്റ് പ്രവേശന പരീക്ഷ തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികളോട് ചെയ്യുന്ന അനീതിയാണെന്നും സംസ്ഥാനത്ത് ഒരു തരത്തിലുള്ള ഭാഷാ അടിച്ചേല്‍പ്പിക്കലും അനുവദിക്കില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നിയമസഭയില്‍ വ്യക്തമാക്കി. തിങ്കളാഴ്ച ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും ആരോപണവിധേയമായതിനെ തുടര്‍ന്ന് മെയ് 3ന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കുകയും ജൂണ്‍ 21ന് പുനര്‍പരീക്ഷ നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് വിജയ് വിഷയത്തില്‍ വീണ്ടും ശക്തമായ നിലപാട് സ്വീകരിച്ചത്. തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികളെ നീറ്റ് പ്രതികൂലമായി ബാധിക്കുന്നുവെന്നും ഇത് സംസ്ഥാനത്തെ പ്രധാന വിദ്യാഭ്യാസരാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷ സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുന്നുവെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടെന്ന് വിജയ് വ്യക്തമാക്കി. ഗ്രാമീണ മേഖലകളിലെയും സാധാരണ കുടുംബങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് നീറ്റ് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചോദ്യപേപ്പര്‍ ചോര്‍ച്ച പോലുള്ള സംഭവങ്ങള്‍ പരീക്ഷയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരീക്ഷാ സമ്മര്‍ദം മൂലം തമിഴ്‌നാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവവും അദ്ദേഹം പരാമര്‍ശിച്ചു. വിദ്യാര്‍ഥികള്‍ക്ക് അമിതമായ മാനസിക സമ്മര്‍ദം സൃഷ്ടിക്കുന്ന പരീക്ഷാ സമ്പ്രദായം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മെഡിക്കല്‍ പ്രവേശനം പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നടത്തണമെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടെന്നും വിജയ് വ്യക്തമാക്കി. സംസ്ഥാന ബോര്‍ഡ് പരീക്ഷകളിലെ പ്രകടനമാണ് മെഡിക്കല്‍ പ്രവേശനത്തിനുള്ള മാനദണ്ഡമാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷ റദ്ദാക്കുകയോ തമിഴ്‌നാടിനെ അതില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടുന്നതായും അദ്ദേഹം അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും നിലവിലുള്ള തമിഴ്ഇംഗ്ലീഷ് ദ്വിഭാഷാ നയം തന്നെ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭാഷാ നയവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സംസ്ഥാനത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നീറ്റ് പോലുള്ള കേന്ദ്ര പ്രവേശന പരീക്ഷകള്‍ റദ്ദാക്കുകയോ തമിഴ്‌നാടിന് പ്രത്യേക ഇളവ് നല്‍കുകയോ വേണമെന്ന് പി.എം.കെ നേതാവ് അന്‍പുമണി രാമദോസും ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ ചെന്നൈയിലെ 43 കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ആകെ 307 പരീക്ഷാ കേന്ദ്രങ്ങളിലായി 1,42,489 വിദ്യാര്‍ഥികളാണ് നീറ്റ് പുനര്‍പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. പരീക്ഷ കഠിനമായിരുന്നുവെന്നാണ് നിരവധി വിദ്യാര്‍ഥികളുടെ പ്രതികരണം. അതേസമയം, പരീക്ഷയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് 24 മണിക്കൂറിനിടെ രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവവും സംസ്ഥാനത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ മാനസികാരോഗ്യവും പരീക്ഷാ സംവിധാനത്തിന്റെ സമ്മര്‍ദവും സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ഇത് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.

Tamil Nadu Chief Minister Vijay told the Assembly that the NEET entrance exam is an injustice to students in Tamil Nadu and that no form of language imposition will be allowed in the state. He made the remarks on Monday while replying to the debate on the motion of thanks for the Governor's address.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിയന്ത്രണം അനിവാര്യം, ജൂണ്‍ 30 വരെ കടുത്ത പ്രതിസന്ധി

Kerala
  •  4 hours ago
No Image

കൊളസ്‌ട്രോള്‍ പേടിയില്‍ മുട്ടയെ പടിക്കു പുറത്താക്കേണ്ടതുണ്ടോ? അറിയാം ഈ സുപ്പര്‍ഫുഡിന്റെ ആരോഗ്യവഴികള്‍

Kerala
  •  5 hours ago
No Image

ലക്‌നൗ തീപിടിത്തം: 'ഇവിടെ തീ പടരുന്നു, പപ്പാ എന്നെ രക്ഷിക്കൂ...' മരണത്തീയില്‍ നിന്ന് മകന്റെ അവസാന വിളി; രക്ഷതേടി കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി

National
  •  5 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: ജിതിന്‍ ഭാസ്‌കറിന് ജാമ്യമില്ല

Kerala
  •  5 hours ago
No Image

കൊട്ടാരക്കര ടിപ്പര്‍ അപകടം; ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സില്ല, വാഹനത്തിന് 17 വര്‍ഷത്തെ പഴക്കം, ജി.പി.എസ് ഓഫാക്കിയ നിലയില്‍

Kerala
  •  5 hours ago
No Image

കോഴിക്കോട് മെഡി.കോളജില്‍ ഫില്‍ട്ടര്‍ സെറ്റ് മുടങ്ങി; തലാസീമിയ രോഗികള്‍ ആശങ്കയില്‍

Kerala
  •  6 hours ago
No Image

മുസ്ലിം സമുദായം മയക്കുമരുന്നിന്റെയും തീവ്രവാദത്തിന്റെയും വാഹകരാണെന്ന് അധിക്ഷേപിച്ച ആർ.വി. ബാബുവിനെതിരെ കേസെടുക്കണമെന്ന് കെ.ടി. കുഞ്ഞിക്കണ്ണൻ 

Kerala
  •  6 hours ago
No Image

ഹരിപ്പാട് വാടകവീട്ടില്‍ നിന്ന് കോടികള്‍ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദി പിടികൂടി; പ്രതികള്‍ക്കായി തെരച്ചില്‍

Kerala
  •  6 hours ago
No Image

കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  7 hours ago

No Image

ബുള്‍ഡോസര്‍ രാജ് മുതല്‍ നിര്‍ബന്ധിത വന്ദേമാതരം വരെ; മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാന്‍ പഴ്സണല്‍ ലോ ബോര്‍ഡ്

National
  •  9 hours ago
No Image

ഒന്നില്‍ കൂടുതല്‍ വോട്ടര്‍ ഐഡി കേസ്: നടന്‍ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട്; സമന്‍സുകള്‍ അവഗണിച്ചതിന് ബെംഗളൂരു കോടതിയുടെ നടപടി

National
  •  10 hours ago
No Image

കൊട്ടാരക്കര അപകടം: എട്ടുപേരേയും പുറത്തെടുത്തു, പരുക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍, രണ്ട്‌പേരുടെ നില ഗുരുതരം

Kerala
  •  10 hours ago
No Image

കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി പാഞ്ഞ് ടാക്‌സി ഡ്രൈവര്‍; ചൈനയില്‍ വാങ് തോയ്ക്ക് കൈയടി

International
  •  10 hours ago