HOME
DETAILS

കുടിവെള്ള ടാങ്കില്‍ പഴുതാരയെ കണ്ടെത്തി; വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സോഡ ഫാക്ടറി പൂട്ടിച്ചു 

  
Web Desk
June 23, 2026 | 11:32 AM

A dead fish was found in a drinking water tankSoda factory operating in unsanitary conditions was closed

കോഴിക്കോട്: വൃത്തിഹീനമായ സാഹചര്യത്തിലും ആവശ്യമായ രേഖകളില്ലാതെയും പ്രവര്‍ത്തിച്ച സോഡ ഫാക്ടറിക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് നടപടി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്.കെ. സോഡ ഫാക്ടറിയാണ് അധികൃതര്‍ പൂട്ടിച്ചത്.

ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ ആരോഗ്യസുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു. സ്ഥാപനത്തിലെ കുടിവെള്ള ടാങ്കില്‍ പഴുതാരയുടെ സാന്നിധ്യം കണ്ടെത്തിയതും പരിശോധനയില്‍ പുറത്തുവന്ന പ്രധാന കണ്ടെത്തലുകളിലൊന്നാണ്.

മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരാണ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നതെന്നും സോഡ നിര്‍മാണത്തിന് ഉപയോഗിച്ച വെള്ളത്തിന്റെ ഗുണനിലവാര പരിശോധന റിപ്പോര്‍ട്ട് ലഭ്യമല്ലായിരുന്നെന്നും അധികൃതര്‍ കണ്ടെത്തി. കൂടാതെ, സോഡ കുപ്പികളില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ട ലേബല്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നില്ല.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി പൊട്ടിപ്പൊളിഞ്ഞ തറ, പൂപ്പല്‍ ബാധിച്ച ചുമരുകള്‍, വൃത്തിഹീനമായ ഉല്‍പ്പാദന അന്തരീക്ഷം എന്നിവയും പരിശോധനയില്‍ കണ്ടെത്തി. ഇത്തരം ഗുരുതരമായ ലംഘനങ്ങള്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്.

ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. സനീന മജീദിന്റെയും കൂടരഞ്ഞി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഫാക്ടറിയില്‍ നിന്ന് ഗുണനിലവാര പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ച് റീജണല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം ലഭിച്ച ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.

The Food Safety Department took action against a soda factory operating in unhygienic conditions and without required documents. Officials shut down the S.K. Soda Factory, which was operating within the Koodaranji Grama Panchayat limits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ പ്രവാസികൾക്ക് വൻ ആശ്വാസം: വാടക ഇനി മാസം തോറും അടയ്ക്കാം; 'ഫ്ലെക്സി റെന്റ്' പദ്ധതിയുമായി ഡിഎൽഡി

uae
  •  2 hours ago
No Image

ഡി.എച്ച്.എസ് സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് ആശ്വാസം; ഡോ റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

പാലക്കാട് കെഎസ്ആര്‍ടിസി ബസ് മോഷണക്കേസ്; പ്രതി പിടിയില്‍

Kerala
  •  2 hours ago
No Image

യുഎഇയിൽ ഇനി റെയിൽ യു​ഗം: ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസുകൾ ജൂൺ 30 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

uae
  •  2 hours ago
No Image

ട്രെക്കിങ്ങിനിടെ യുവാവിന്റെ മരണം; പ്രതിശ്രുതവധുവും കാമുകനും ചേര്‍ന്ന് നടത്തിയ കൊലപാതകമെന്ന് പൊലിസ്

National
  •  2 hours ago
No Image

ഹോര്‍മുസ് യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല- ഇറാന്‍

International
  •  3 hours ago
No Image

ലഹരിക്കിടെ പിഞ്ചുകുഞ്ഞിനെ വായുവിലേക്കെറിഞ്ഞ് 'അഭ്യാസം'; യുവാവിനെ പിടികൂടി പൊലിസിന് കൈമാറി

Kerala
  •  3 hours ago
No Image

ഖത്തര്‍ റാസ് ലഫാനിലെ സ്‌ഫോടനം; കൊല്ലപ്പെട്ടവരില്‍ കോഴിക്കോട് സ്വദേശിയും

qatar
  •  3 hours ago
No Image

ഡല്‍ഹിയില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;  ടാക്‌സി ഡ്രൈവര്‍ പിടിയില്‍ 

National
  •  3 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര വീഴ്ച; പ്രസവ ശേഷം അയണ്‍ ഗുണികക്ക് പകരം 24 ദിവസം കഴിച്ചത് പ്രമേഹ ഗുളിക 

Kerala
  •  3 hours ago

No Image

ഹരിപ്പാട് വാടകവീട്ടില്‍ നിന്ന് കോടികള്‍ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദി പിടികൂടി; പ്രതികള്‍ക്കായി തെരച്ചില്‍

Kerala
  •  6 hours ago
No Image

കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയില്‍ നിയമസഭ പ്രക്ഷുബ്ധം; കര്‍ണാടകയിലെ ഒരു മദ്യ കമ്പനിക്ക് വേണ്ടിയുള്ള നിര്‍ദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് 

Kerala
  •  7 hours ago
No Image

'ജയിച്ചിട്ടും ചിലരെന്നെ വെറുമൊരു നടനെന്ന് വിളിച്ച് പരിഹസിക്കുന്നു'; നിയമസഭയിലെ ആദ്യ പ്രസംഗത്തില്‍ വികാരാധീനനായി മുഖ്യമന്ത്രി വിജയ്, ദ്വിഭാഷാ നയത്തില്‍ ഉറച്ചുനില്‍ക്കുമെന്നും പ്രഖ്യാപനം

National
  •  8 hours ago