HOME
DETAILS
MAL
ആറളം ഫാമില്‍ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു
Web Desk
June 27, 2026 | 3:50 AM
ആറളം ഫാമില്‍ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു. വാഹനത്തിനുള്ളിലുണ്ടായിരുന്ന അഞ്ച് വനംവകുപ്പ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ആറളം പൂക്കോട്ട് മേഖലയില്‍ പെട്രോളിങ് നടത്തുകയായിരുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ വാഹനമാണ് മോഴയാന ആക്രമിച്ചത്. ആക്രമണത്തില്‍ ജീപ്പ് മറിഞ്ഞു.
പ്രദേശത്ത് ആനയുടെ ശല്ല്യം വ്യാപകമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ അനീഷ് എന്ന യുവാവ് ഈ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അനീഷിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്.
wild elephant attacked a forest department staff jeep at aralam farm
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."