2016-17 വര്‍ഷത്തേക്കുള്ള പദ്ധതി പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനങ്ങളെ വിഡ്ഢികളാക്കുന്നു: യു.ഡി.എഫ്
പടിഞ്ഞാറത്തറ: ഗ്രാമപഞ്ചായത്തിന്റെ 2016-17 വര്‍ഷത്തേക്കുള്ള പദ്ധതി അംഗീകാരത്തിനായി ഡി.പി.സിക്ക് സമര്‍പ്പിച്ചെന്ന് പറഞ്ഞ് പ്രസിഡന്റ് പൊതുജനത്തെ വിഡ്ഢികളാക്കുകയാണെന്ന് പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, കണ്‍വീനര്‍ നാട്ട് ജോണി എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഓഗസ്റ്റ് 31ന് പദ്ധതി ഉള്‍പെടെ അജïയില്‍ വച്ച് വിളിച്ച ബോര്‍ഡ് മീറ്റിങില്‍ പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. തുടര്‍ന്ന് യോഗം മാറ്റുകയായിരുന്നു. പിറ്റേദിവസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ പദ്ധതി ഉള്‍പ്പെടെയുള്ള അജïകള്‍ ചര്‍ച്ച ചെയ്യുകയും അംഗീകാരം നല്‍കുകയും ചെയ്തു.
എന്നാല്‍ അജïയില്‍ ഉള്‍പ്പെട്ട ഓട്ടോ പെര്‍മിറ്റിന്റെ വിഷയത്തില്‍ വിത്യസ്ത അഭിപ്രായം വന്നതിനാല്‍ വോട്ടിങ് നടത്തി തീരുമാനിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശിച്ചു. എന്നാല്‍ എന്നാല്‍ ഈ വിഷയത്തില്‍ ഭരണ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും തനിക്ക് എതിരാകുമെന്നതിനാല്‍ ഈ അജï ചര്‍ച്ചക്കെടുക്കാന്‍ തയാറാകാതെ പ്രസിഡന്റ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.
ഇതോടെ ഈയോഗത്തിലെ അജïയും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വിഷയം സംബന്ധിച്ച് അടിയന്തര യോഗം വിളിക്കാന്‍ സെക്രട്ടറിക്ക് നോട്ടിസ് നല്‍കിയെങ്കിലും യോഗം വിളിക്കാന്‍ നടപടിയുïായില്ല. കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ തീരുമാനം വന്നപ്പോഴാണ് അടിയന്തര മീറ്റിങ് വിളിക്കാന്‍ തയാറായത്.
യോഗത്തില്‍ പദ്ധതി കൂടെ അജïയില്‍ ഉള്‍പ്പെടുത്താന്‍ യോഗത്തിന് നോട്ടീസ് നല്‍കിയ അംഗങ്ങളോട് സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു.
പ്രസിഡന്റിന്റെ നിരുത്തരവാദിത്വപരമായ പ്രവര്‍ത്തനം കൊï് പദ്ധതി നടപ്പിലാക്കാന്‍ കഴിയാത്തത് പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവക്കുന്നത് തന്റെ കഴിവുകേട് മറച്ചുവെക്കാനാണെന്നും ഇവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."