HOME
DETAILS

പ്രീ ക്വാർട്ടറിൽ ബ്രസീൽ തോൽക്കുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദ​ഗ്ദനെ ട്രോളി നെയ്മർ 

  
Web Desk
June 30, 2026 | 1:31 AM

german economist who predicted brazil would lose in the quarter-finals was trolled by neymar

ഹൂസ്റ്റൺ: ലോകകപ്പ് പ്രീക്വാർട്ടറിൽ ബ്രസീൽ പരാജയപ്പെടുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദ​ഗ്ദനെ ട്രോളി നെയ്മർ. ബ്രസീൽ- ജപ്പാൻ മത്സരത്തിൽ ടൂർണമെന്റിലെ അട്ടിമറി വിജയം ജപ്പാൻ നേടുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദഗ്ധൻ ജോവാക്കിം ക്ലെമെന്റിനെയാണ് നെയ്മർ തന്റെ പോസ്റ്റിലൂടെ കളിയാക്കിയത്. 'മിസ്റ്റർ ജോവാക്കിം ക്ലെമെന്റ്... ദയവായി അടുത്ത ലോകകപ്പിൽ വീണ്ടും ശ്രമിക്കുക' എന്നായിരുന്നു നെയ്മർ എക്‌സിൽ കുറിച്ചത്.

വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ തകർപ്പൻ ജയം. ലോകകപ്പിലെ പല വിജയങ്ങളും കൃത്യമായി പ്രവചിച്ച് ശ്രദ്ദേയനമായ വ്യക്തിയാണ് ജോവാക്കിം ക്ലെമെന്റ്.

 2014-ൽ ജർമ്മനിയും, 2018-ൽ ഫ്രാൻസും, 2022-ൽ അർജന്റീനയും വിജയിക്കുമെന്ന് കൃത്യമായി പ്രവചിച്ച ക്ലെമെന്റ്, ഇത്തവണ ലോകകപ്പിൽ ജപ്പാൻ ബ്രസീലിനെ അട്ടിമറിക്കുമെന്ന് പ്രവചിച്ചിരുന്നു. ഫോർച്യൂൺ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ബ്രസീലിന്റെ നിലവിലെ തലമുറ അത്ര മികച്ചതല്ലെന്നും ജപ്പാൻ വളരെ കരുത്തുറ്റ ടീമാണെന്നും അദ്ദേഹം വാദിച്ചിരുന്നു.

ബ്രസീലിനെ വിറപ്പിച്ച് ജപ്പാന്റെ മടക്കം

വാശിയേറിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ അക്ഷരാർഥത്തിൽ ബ്രസീലിനെ വിറപ്പിച്ചാണ് ജപ്പാന്റെ മടക്കം. ആദ്യ പകുതിയിൽ തന്നെ ​ഗോൾ നേടിയ ജപ്പാൻ തുടക്കത്തിൽ തന്നെ ബ്രസീലിനെ ഞെട്ടിച്ചു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ക്ലെമെന്റിന്റെ പ്രവചനം ശരിയാകുമെന്ന് തോന്നിപ്പിച്ചെങ്കിലും, കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ബ്രസീൽ തങ്ങളുടെ യഥാർത്ഥ കരുത്ത് പുറത്തെടുത്തത്.

രണ്ടാം പകുതിയിൽ കസമീരോയുടെ ഹെഡറിൽ ബ്രസീൽ സമനില പിടിച്ചു. രണ്ടാം ​ഗോളിനായി ഇഞ്ചുറി ടെെമിന്റെ അവസാന നിമിഷം വരെ ബ്രസീലിന് കാത്തിരിക്കേണ്ടി വന്നു. രണ്ടാം പകുതിയിൽ കാനറിപ്പട തങ്ങളുടെ യഥാർഥ കളി പുറത്തെടുത്തതോടെ മത്സരം ആവേശകരമായി. മത്സരത്തിന്റെ അവസാന നിമിഷം ഗബ്രിയേൽ മാർട്ടിനെല്ലി ഗോളാക്കി മാറ്റിയതോടെ ബ്രസീൽ 2-1 എന്ന സ്‌കോറിന് വിജയിക്കുകയായിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വര്‍ക്കലയില്‍ വയോധികര്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

Kerala
  •  4 hours ago
No Image

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു

Kerala
  •  5 hours ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഓരുങ്ങി സര്‍ക്കാര്‍; കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകളും ബസ് സ്റ്റാന്‍ഡുകളില്‍ വനിതാ സൗഹൃദ സൗകര്യങ്ങളും

Kerala
  •  5 hours ago
No Image

'ബി.ജെ.പിയെ ഈ രാജ്യത്തുനിന്ന് തുടച്ചുനീക്കും' -ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്  മറുപടിയുമായി സി.ജെ.പി വക്താവ്

National
  •  5 hours ago
No Image

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

Saudi-arabia
  •  5 hours ago
No Image

സഊദിയിൽ വർക്ക് പെർമിറ്റ് സ്റ്റാറ്റസുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി ഈ വർഷം അവസാനം വരെ നീട്ടി

Saudi-arabia
  •  5 hours ago
No Image

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മരക്കൊമ്പ് വീണു; യുവാവിന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതിക്ക് ലൈംഗികാതിക്രമം; കേസ് രജിസ്റ്റര്‍ ചെയ്തു 

National
  •  5 hours ago
No Image

'ചിലര്‍ അന്തസ്സോടെ പടിയിറങ്ങും, ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും'; വിരമിക്കല്‍ ദിനത്തില്‍ എ ജയതിലകിനെതിരെ വീണ്ടും എന്‍ പ്രശാന്ത്

Kerala
  •  5 hours ago
No Image

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 'സീറോ ടോളറന്‍സ്'; പോക്‌സോ കേസുകളില്‍ എഫ്‌ഐആര്‍ വൈകിക്കരുതെന്ന് മുഖ്യമന്ത്രി വിജയ്

National
  •  5 hours ago


No Image

വീണ്ടും കുതിച്ച് സ്വര്‍ണവില; രാവിലെ ഇടിഞ്ഞ വില മണിക്കൂറുകള്‍ക്കകം തിരിച്ചുകയറി

Kerala
  •  6 hours ago
No Image

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം 600 രൂപയായി കുറച്ചു, സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി സി പി ജോൺ

Kerala
  •  6 hours ago
No Image

ബോര്‍ഡില്‍ എഴുതിയത് വേഗത്തില്‍ പകര്‍ത്തിയില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെതിരേ കേസ്

Kerala
  •  7 hours ago
No Image

'വോട്ടവകാശം ജീവിക്കാനുള്ള അവകാശമാണ്, വോട്ട് നഷ്ടമായാല്‍ ആനുകൂല്യങ്ങളും നഷ്ടമാവും' കര്‍ണാടകയില്‍ എസ്.ഐ.ആര്‍ ആരംഭിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഡി.കെ

National
  •  7 hours ago