HOME
DETAILS

നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനം, വീട്ടില്‍ എം.ഡി.എം.എ; 'ലഹരി വിരുദ്ധ' സംഘടന നേതാവ് പിടിയില്‍

  
June 30, 2026 | 7:03 AM

anti-drug-activist-arrested-mdma-seized-from-home

പത്തനംതിട്ട: ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എ കേസില്‍ പിടിയില്‍. പെരുമ്പെട്ടി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ എഴുമറ്റൂര്‍ കൈമല എന്ന സ്ഥലത്ത് പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍ (25)നെയാണ് ജില്ലാ ഡാന്‍സാഫ് ടീമിന്റെയും റാന്നി സബ് ഡിവിഷന്‍ ഡാന്‍സാഫ് ടീമിന്റെയും സംയുക്ത നീക്കത്തിനൊടുവില്‍ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 1.590 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.

പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്നും ലഭിച്ച ഒരു ഐഡന്റിറ്റി കാര്‍ഡില്‍ ആന്റി ഡ്രഗ്‌സ് മൂവ്‌മെന്റ് ഇന്‍ നേഷന്‍ എന്ന സംഘടനയുടെ യൂത്ത് മൂവ്‌മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയത് കണ്ടെടുത്തു. 

പെരുമ്പെട്ടി എഴുമറ്റൂര്‍ കൈമല സ്വദേശിയായ യുവാവിന്റെ വീട്ടില്‍ എം.ഡി.എം.എ സൂക്ഷിച്ചിരിക്കുന്നു എന്ന് ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശാനുസരണം ഡാന്‍സാഫ് സംഘം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ ഇയാളുടെ വീട്ടിലെത്തിയ പൊലിസ് സംഘത്തെ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊന്നാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചു. വീടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയ പൊലിസ് പുസ്തകങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു രഹസ്യ അറയില്‍ എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. 

തുടര്‍ന്നുള്ള പരിശോധനയിലാണ് പൊലിസിന് ഇയാളുടെ ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചത്. അതില്‍ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ ഇയാളുടെ മുറിയില്‍ നിന്നും വലിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലര്‍ , എം.ഡി.എം.എ ചൂടാക്കി വലിക്കാന്‍ ഉപയോഗിക്കുന്ന എല്‍ ആകൃതിയിലുള്ള ഫ്യുവിങ് പൈപ്പുകള്‍, സിഗരറ്റ് ഘടിപ്പിച്ച് വലിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകള്‍, മുതലായവയും കണ്ടെടുത്തു. 

നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അത്തരം സംഘടനകളുടെ സംസ്ഥാന നേതാവ് എന്ന് അവകാശപ്പെടുകയും ചെയ്യുന്ന യുവാവാണ് ഇപ്പോള്‍ പിടിയില്‍ ആയിരിക്കുന്നത്. അറസ്റ്റിലായ ഷര്‍ഫിന്‍ സെബാസ്റ്റ്യനെ പെരുമ്പെട്ടി സ്റ്റേഷനില്‍ എത്തിച്ച് കൂടുതലായി നടത്തിയ പരിശോധനയില്‍ ഇയാള്‍ എറണാകുളം പാലാരിവട്ടം സ്റ്റേഷനിലും എറണാകുളം ടൗണ്‍ സ്റ്റേഷനിലും മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണെന്നും കോയിപ്പുറം സ്റ്റേഷനില്‍ സ്ത്രീകളെ ആക്രമിച്ചത് ഉള്‍പ്പെടെ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും മനസ്സിലായിട്ടുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

A leader of an anti-drug organisation has been arrested after MDMA was allegedly seized from his residence. The arrest has sparked attention because of the suspect's public involvement in anti-drug campaigns. Police have registered a case and are continuing their investigation to determine the source of the narcotics and whether others were involved.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍ 

Kerala
  •  3 hours ago
No Image

എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു,  23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു

National
  •  3 hours ago
No Image

ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും

Kerala
  •  4 hours ago
No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  4 hours ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  4 hours ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  5 hours ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  5 hours ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  6 hours ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  6 hours ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  6 hours ago