HOME
DETAILS

ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും

  
June 30, 2026 | 6:10 AM

woman-found-dead-at-bengaluru-homestay-malayali-man-unconscious

ചിക്കബെല്ലാപ്പൂര്‍: ബംഗളുരുവിന് സമീപം ചിക്കബെല്ലാപ്പൂര്‍ മുദ്ദേനഹള്ളിയിലെ ഹോംസ്‌റ്റേയില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു ബെനശങ്കരി സ്വദേശിനി സായി സുരഭിയാണ് (25) മരിച്ചത്. മുദ്ദേനഹള്ളിയിലുള്ള ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റാണ് സുരഭി.

ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശിയായ പി.പി സഞ്ജീത് അലി(28)യാണ് ചികിത്സയിലുള്ളത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ ഇയാള്‍ ബെംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. 

കഴുത്തില്‍ കയര്‍ ചുറ്റിയ നിലയില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. തൊട്ടടുത്തതായി സഞ്ജിത് അലിയെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കയറും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്. 

യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇരുവരും ഒരുമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. 

സഞ്ജിത് അലിയാണ് മൂന്നുദിവസം മുന്‍പ് ഹോംസ്റ്റേയില്‍ മുറിയെടുത്തത്. സായ് സുരഭി പിന്നീട് ഇവിടെ എത്തുകയായിരുന്നുവെന്നാണ് നിഗമനം. തിങ്കളാഴ്ച ഇവര്‍ മുറിയൊഴിയുമെന്നൊണ് അറിയിച്ചിരുന്നതെങ്കിലും ഇരുവരെയും പുറത്ത് കാണാതിരുന്നതോടെ ഹോംസ്റ്റേ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് യുവതിയെ മരിച്ചനിലയിലും യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയത്.

മകളെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സുരഭിയുടെ അമ്മ നന്ദിഗിരിധാമ പൊലിസില്‍ പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സഞ്ജീത് അലിക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. 

 

 

A young woman was found dead at a homestay in Bengaluru, while a Malayali man who was with her was discovered unconscious at the scene. Police recovered a rope and tablets near the woman's body and have launched an investigation to determine the circumstances surrounding the incident. The man has been admitted to hospital for treatment, and authorities are awaiting his statement as part of the probe.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനം, വീട്ടില്‍ എം.ഡി.എം.എ; 'ലഹരി വിരുദ്ധ' സംഘടന നേതാവ് പിടിയില്‍

Kerala
  •  3 hours ago
No Image

'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍ 

Kerala
  •  3 hours ago
No Image

എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു,  23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു

National
  •  3 hours ago
No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  4 hours ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  4 hours ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  5 hours ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  5 hours ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  6 hours ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  6 hours ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  6 hours ago